തിരുവനന്തപുരം: നവകേരള സദസിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അവസാനത്തെ കമ്യൂണിസ്റ്റ് സർക്കാരിന്റെ വിലാപയാത്രയാണിതെന്ന് സുരേന്ദ്രൻ വിമർശിച്ചു.
മുഖം മിനുക്കാനുള്ള പിണറായിയുടെ നാടകമാണിത്. പരിപാടി കഴിയുമ്പോൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുഖം കൂടുത വികൃതമാകുമെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
സർക്കാർ എത്രമാത്രം ജനദ്രോഹ നിലപാടുമായാണ് മുന്നോട്ട് പോകുന്നതെന്നതിന് തെളിവാണ് കോടിക്കണക്കിന് രൂപ ധൂർത്തടിച്ചുകൊണ്ടുള്ള നവകേരള സദസ്. ഇത് സർക്കാരിന്റെ അന്ത്യയാത്രയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: