ന്യൂയോർക്ക്: ചാറ്റ് ജിപിടി നിർമ്മാണക്കമ്പനിയായ ഓപ്പൺ എഐ സിഇഒ സ്ഥാനത്ത് നിന്ന് സാം ആൾട്മാനെ പുറത്താക്കി. ഇതിന് പിന്നാലെ സഹസ്ഥാപകൻ ഗ്രെഗ് ബ്രോക്ക്മാൻ രാജിവെച്ചു. ഓപ്പൺ എഐയെ മുന്നോട്ട് നയിക്കുന്നതിനായി സാമിന് കഴിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സിഇഒ സ്ഥാനത്ത് നിന്നും പുറത്താക്കിയത്.
കമ്പനി ചീഫ് ടെക്നോളജി ഓഫീസറായ മിറ മൊറാട്ടിയെ താത്കാലിക സിഇഒ ആയി നിയമിച്ചതായി ഓപ്പൺ എഐ അറിയിച്ചു. സ്ഥിരം സിഇഒയെ നിയമിക്കുന്നത് വരെ മിറ സ്ഥാനത്ത് തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: