Categories: Kerala

മദ്യപിച്ച് സ്റ്റേഷനിലെത്തിയ സംഘം അതിക്രമിച്ച് കയറി എസ്‌ഐയെ ആക്രമിച്ചു

Published by

കോഴിക്കോട്: പോലീസ് സ്‌റ്റേഷനിൽ അതിക്രമിച്ച് കയറി മദ്യപാനികളായ സംഘത്തിന്റെ അഴിഞ്ഞാട്ടം. ബാലുശ്ശേരി പോലീസ് സ്‌റ്റേഷനിലാണ് സംഭവം. ഇവിടേക്ക് അതിക്രമിച്ച് കയറിയ സംഘം പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. സ്‌റ്റേഷന്റെ മതിൽ ചാടിക്കടന്നെത്തിയ അക്രമികൾ എസ്‌ഐയെ ആക്രമിക്കുകയായിരുന്നു.

സംഭവത്തിൽ പൂത്തൂർ സ്വദേശി റബിൻ ബേബി, നടുവണ്ണൂർ സ്വദേശി ബബിനേഷ്, വട്ടോളി ബസാർ സ്വദേശി നിധിൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി ബസ് സ്റ്റാന്റ് പരിസരത്ത് സംഘം മദ്യപിച്ച് ബഹളമുണ്ടാക്കി. പ്രദേശവാസികളുമായി പ്രശ്‌നമുണ്ടാക്കിയതിനെ തുടർന്ന് പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തിരുന്നു.

സ്‌റ്റേഷനിൽ എത്തിയ ശേഷം സ്‌റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയച്ചു. രാത്രി മതിൽ ചാടി എത്തിയ സംഘം പോലീസുകാരെ ആക്രമിക്കുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by