ടുവീലർ വില്‍പനയില്‍ ചരിത്ര നേട്ടം കൈവരിച്ച് ഹീറോ മോട്ടോകോര്‍പ്പ്. 32 ദിവസം നീണ്ടുനിന്ന സീസണ്‍ വില്‍പനയില്‍ 14 ലക്ഷം ടുവീലര്‍14 ലക്ഷംങ്ങളുടെ വില്‍പന നടന്നതായി കമ്പനി അറിയിച്ചു. നവംബര്‍ 15 വരെയുള്ള ദിവസങ്ങളിലെ കണക്കാണ് പുറത്തുവിട്ടത്.
ഗ്രാമീണ വിപണികളില്‍ ആവശ്യകത വര്‍ധിച്ചു. നഗര കേന്ദ്രങ്ങളിലെ വില്‍പനയും കമ്പനിക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനത്തിന്റെ വളര്‍ച്ച ലഭിച്ചു. സെന്‍ട്രല്‍, നോര്‍ത്ത്, സൗത്ത്, ഈസ്റ്റ് സോണുകളില്‍ ഇരട്ട അക്ക വളര്‍ച്ച കൈവരിച്ചതോടെ വിപണിയിലുടനീളമുള്ള ശക്തമായ ഉപഭോക്തൃ ഇടപെടല്‍ മൂലമാണ് ഈ റെക്കോര്‍ഡ് റീട്ടെയില്‍ നമ്പര്‍ കൈവരിച്ചതെന്ന് ഹീറോ മോട്ടോകോര്‍പ്പ് ചീഫ് ബിസിനസ് ഓഫീസര്‍ (ഇന്ത്യ ബിസിനസ് യൂണിറ്റ്) രഞ്ജിത് സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: