തിരുവനന്തപുരം: ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എസ്. രാജശേഖരന് നായരുടെ (ഉദയസമുദ്ര ഗ്രൂപ്പ് സിഎംഡി) യും പ്രശസ്ത നടി രാധയുടേയും (ഉദയചന്ദ്രിക നായര്‍) മകളും ചലച്ചിത്രതാരവുമായ കാര്‍ത്തിക നായര്‍ നാളെ വിവാഹിതയാകും. കാസര്‍കോട് രവീന്ദ്രന് മേനോന്റെയും കെ. ശര്‍മ്മിള രവീന്ദ്രന്റെയും മകന് രോഹിത് മേനോന് ആണ് വരന്. പകല്‍ 11.40 നും 12.10നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ കവടിയാര്‍ ഉദയപാലസ് കണ്വെന്ഷന് സെന്ററിലാണ് വിവാഹം.

ജോഷ് എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയില്‍ അഭിമുഖമായ കാര്‍ത്തികയുടെ കോ എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. മകരമഞ്ഞ്, കമ്മത്ത് ആന്റ് കമ്മത്ത് എന്നീ സിനിമകളിലൂടെയാണ് മലയാളത്തിലെത്തിയത്. 2015 ഓടെ ഇന്റസ്ട്രിയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു കാര്‍ത്തിക. പുറംമ്പോക്ക് എങ്കിറ പൊതുവുടമൈ എന്ന തമിഴ് സിനിമയിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: