Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സുബ്രഹ്മണ്യപ്രീതിക്ക് ഷഷ്ഠിവ്രതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2023, 02:13 am IST
in Samskriti

സുബ്രഹ്മണ്യസ്വാമിയെ പ്രീതിപ്പെടുത്താനുള്ള വ്രതമാണ് ഷഷ്ഠിവ്രതം. ഇതിനു ഹേതുവായൊരു കഥയുണ്ട്. ശൂരപത്മാസുരനും സുബ്രഹ്മണ്യനും തമ്മില്‍ അതിഭയങ്കരമായൊരു യുദ്ധമുണ്ടായി. മായാശക്തികൊണ്ട് അസുരന്‍ തന്നെയും സുബ്രഹ്മണ്യ സ്വാമിയെയും ദേവകളുള്‍പ്പെടെ ഉള്ളവര്‍ക്ക് അദൃശ്യനാക്കി. ഭഗവാനെ കാണാതെ പാര്‍വ്വതിയും ദേവഗണങ്ങളും അത്യധികം ദുഃഖിച്ചു. അന്നപാനാദികള്‍ ഉപേക്ഷിച്ച് വ്രതമനുഷ്ഠിച്ചു. ഒടുവില്‍ ഭഗവാന്‍ ശൂരപത്മാസുരനെ നിഗ്രഹിച്ചു. തുലാം മാസത്തിലെ ഷഷ്ഠിനാളിലായിരുന്നു അത്. അതോടെ സുബ്രഹ്മണ്യസ്വാമിയെ പ്രിയപ്പെട്ടവര്‍ക്കെല്ലാം കാണാനായി. ശത്രുനാശത്തില്‍ അവര്‍ ആഹ്ലാദിച്ചു.

എല്ലാവരും ഷഷ്ഠിനാളില്‍ ഉച്ചക്ക് വ്രതമവസാനിപ്പിച്ച് തൃപ്തിവരുവോളം ഭക്ഷിച്ചു. ഷഷ്ഠിവ്രതവുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള മറ്റൊരു കഥ കൂടിയുണ്ട്. പ്രണവത്തിന്റെ അര്‍ത്ഥം പറഞ്ഞുതരണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ ഒരിക്കല്‍ ഹംസവാഹിയായ ബ്രഹ്മാവിനെ തടഞ്ഞുനിര്‍ത്തി. ‘ഞാന്‍ ബ്രഹ്മമാകുന്നു’ എന്നായിരുന്നു ബ്രഹ്മാവിന്റെ മറുപടി. ആ മറുപടിയില്‍ കുമാരന്‍ തൃപ്തനായില്ല. ഉടനെ ബ്രഹ്മാവിനെ കയറുകൊണ്ട് വരിഞ്ഞു കെട്ടി. ഒടുവില്‍ പരമേശ്വരന്‍ കുമാരനെ ആശ്വസിപ്പിച്ചു. കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു കേള്‍പ്പിച്ചു. തെറ്റുപറ്റിയെന്നു മനസ്സിലാക്കിയ സുബ്രഹ്മണ്യന്‍ അതിനുപ്രായശ്ചിത്തമെന്നോണം ഒരു സര്‍പ്പത്തിന്റെ വേഷം ധരിച്ചു. മകന്റെ വൈരൂപ്യം തീര്‍ക്കാന്‍ പാര്‍വ്വതി, പരമേശ്വരന്റെ ഉപദേശ പ്രകാരം ഷഷ്ഠിവ്രതം അനുഷ്ഠിച്ച് ഫലപ്രാപ്തി നേടിയതായാണ് കഥ. ഒന്‍പതു വര്‍ഷങ്ങള്‍കൊണ്ട് പാര്‍വ്വതി 108 ഷഷ്ഠിവ്രതം അനുഷ്ഠച്ചതായി പറയപ്പെടുന്നു.

സൂര്യോദയാല്‍പ്പരം ആറുനാഴിക ഷഷ്ഠി ഉള്ള ദിവസമാണ് വ്രതമ നുഷ്ഠിക്കേണ്ടത്. വെളുത്ത പക്ഷത്തിലെ പഞ്ചമിയില്‍ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് വ്രതമെടുക്കണം. സുബ്രഹ്മണ്യഭജനവുമായി കഴിയണം. ഷഷ്ഠിനാളില്‍ വെളുപ്പിനുണര്‍ന്ന് കുളിച്ച ശേഷം സുബ്രഹ്മണ്യ ക്ഷേത്രദര്‍ശനം, സുബ്രഹ്മണ്യപൂജ എന്നിവ വിധിപ്രകാരം നടത്തി ഉച്ചയ്‌ക്ക് പാരണ കഴിയ്‌ക്കാം. വ്രതനിഷ്ഠയോടെ ചെയ്താല്‍ ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഷഷ്ഠിവ്രതാനുഷ്ഠാനം ഏറെ ഫലപ്രദമാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. സന്താനസൗഖ്യം, സര്‍പ്പദോഷശമനം, ത്വഗ്‌രോഗശാന്തി എന്നിവയ്‌ക്ക് ഈ വ്രതം അനുഷ്ഠിക്കാറുണ്ട്. വൃശ്ചികത്തില്‍ ആരംഭിച്ച് തുലാം മാസത്തില്‍ അവസാനിക്കുന്ന വിധത്തിലും ഒന്‍പതുവര്‍ഷങ്ങള്‍കൊണ്ട് 108 ഷഷ്ഠി എന്ന നിലയിലും വ്രതമനുഷ്ഠിക്കാറുണ്ട്.

ഒന്നാം സംവല്‍സരത്തില്‍ പാല്‍പ്പായസവും രണ്ടാം സംവല്‍സരത്തില്‍ ശര്‍ക്കര പായസവും മൂന്നാം സംവല്‍സരത്തില്‍ വെള്ളനിവേദ്യവും നാലാം സംവത്സരത്തില്‍ അപ്പവും അഞ്ചാം സംവത്സരത്തില്‍ മോദകവും ആറാം സംവത്സരത്തില്‍ പശുവിന്‍പാലും ഏഴാം സംവത്സരത്തില്‍ ഇളനീരും എട്ടാം സംവത്സരത്തില്‍ പാനകവും ഒന്‍പതാം സംവത്സരത്തില്‍ ഏഴുമണി കുരു മുളകും എന്നിങ്ങനെയാണ് ഷഷ്ഠിയുടെ വ്രതവിധി. അമാവാസി മുതല്‍ ഷഷ്ഠി വരയുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി വ്രതമനുഷ്ഠിച്ച്, വിധിപ്രകാരമുള്ള പദാര്‍ത്ഥങ്ങള്‍ മാത്രം ഭക്ഷിച്ച് സുബ്രഹ്മണ്യക്ഷേത്രത്തില്‍ അന്നു മുഴുവന്‍ കഴിച്ചുകൂട്ടുന്ന വിധത്തില്‍ കഠിനഷഷ്ഠി അനുഷ്ഠിക്കുന്നവരുമുണ്ട്. ചൊവ്വാദോഷശാന്തിക്ക് സുബ്രഹ്മണ്യഭജനം നടത്തുന്നതും നല്ലതാണ്.

അമാവാസി വ്രതം

പിതൃകര്‍മങ്ങള്‍ക്ക് അമാവാസി പിതൃക്കളെ തൃപ്തിപ്പെടുത്താന്‍ അനുഷ്ഠിക്കുന്നതാണ് അമാവാസി വ്രതം. പൗര്‍ണമി കഴിഞ്ഞുവരുന്ന പതിനഞ്ചാമത്തെ തിഥിയായ അമാവാസിയില്‍ ചന്ദ്രനില്‍ പ്രതിഫലിക്കുന്ന സൂര്യപ്രകാശം അശേഷം കാണാനാകില്ല. ആ നാളില്‍ ചന്ദ്രനിലെത്തുന്ന വെളിച്ചമത്രയും പിതൃക്കളുടെ ആത്മാക്കള്‍ക്ക് ലഭിക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ പിതൃകര്‍മങ്ങള്‍ക്ക് അമാവാസി അതീവ ശ്രേഷ്ഠമാകുന്നു.

സൂര്യനും ചന്ദ്രനും ഒരേ രാശിയില്‍ സംഗമിക്കുന്ന ഈ ദിനത്തില്‍ സമുദ്രസ്‌നാനം, തിലതര്‍പ്പണം, ഒരിക്കലൂണ് എന്നിവ വ്രതശുദ്ധിയോടെ അനുഷ്ഠിക്കണം. ഇഹലോകവാസം വെടിഞ്ഞ പിതാവ്, പിതാമഹന്‍, പ്രപിതാമഹന്‍, മാതാവ്, മാതാമഹന്‍, മാതൃപിതാമഹന്‍, മാതൃപിതാമഹന്‍, പിതാമഹി, പ്രപിതാമഹി, മാതാമഹി, മാതൃപിതാമഹി, മാതൃ പ്രപിതാമഹി എന്നിവര്‍ക്കുവേണ്ടിയും അവര്‍ക്കെല്ലാം മുമ്പുള്ള പിതൃപരമ്പരകള്‍ക്കുവേണ്ടിയും ആ വംശത്തില്‍ ജീവിച്ചിരിക്കുന്നവര്‍ തിലതര്‍പ്പണമുള്‍പ്പെടെയുള്ള ശ്രാദ്ധകര്‍മ്മങ്ങള്‍ നടത്തണമെന്നാണ് നിഷ്‌കര്‍ഷിക്കുന്നത്. വംശത്തിന്റെ എല്ലാവിധ അഭിവൃദ്ധിക്കും അമാവാസിവ്രതാനുഷ്ഠാനം ഉത്തത്തമാണ്. സമ്പത്ത്, ആരോഗ്യം, സന്താനവൃദ്ധി ആദിയായവയെല്ലാം ഈ വ്രതാനുഷ്ഠാനം കൊണ്ടു കൈവരുന്നു.

ദക്ഷിണായനം ആരംഭിക്കുന്നത് കര്‍ക്കിടകത്തിലാണ്. ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. ഉത്തരായനകാലം ദേവപ്രധാനവും ദക്ഷിണായനകാലം പിതൃപ്രധാനവുമാണ്. അതിനാല്‍ കര്‍ക്കിടകത്തിലെ അമാവാസിക്ക് പിതൃകര്‍മ്മവിഷയത്തില്‍ സവിശേഷപ്രാധാന്യമുണ്ട്. ഈ ദിവസം സമുദ്രസ്‌നാനം, തിരുനെല്ലി, തിരുവല്ലം, വര്‍ക്കല തുടങ്ങിയ സ്ഥലങ്ങളില്‍ ബലികര്‍മ്മാദികള്‍ നടത്തണം. ഒരിക്കലൂണ് എന്നിവ അനുഷ്ഠിക്കണം. കുംഭമാസത്തിലെ കൃഷ്ണപക്ഷഷഷ്ഠി മുതല്‍ അമാവാസി വരെയുള്ള പത്തുദിവസങ്ങള്‍ പിതൃക്കളുടെ ഉത്സവകാലമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ വേളയില്‍ അന്നദാനം നടത്തുന്നത് അതീവ ശ്രേയസ്‌കരമത്രേ. കുംഭത്തിലെ അമാവാസി മൗനീഅമാവാസി എന്നും അറിയപ്പെടുന്നു. മനുവിന്റെ ഉല്പത്തി ദിവസമാ ണിതെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം മൗനമാചരിക്കുക, തീര്‍ത്ഥ സ്‌നാനം നടത്തുക, ദാനകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുക എന്നിവയൊക്കെ അനുഷ്ഠിക്കാറുണ്ട്. തുലാമാസത്തിലെ അമാവാസിയും പ്രാധാന്യത്തോടുകൂടി ആചരിക്കുന്ന പതിവുണ്ട്. തിങ്കളാഴ്ചയും അമാവാ സിയും ചേര്‍ന്നുവരുന്ന ദിനമാണ് അമാസോമവാരം, അതിശ്രേഷ്ഠമായ പുണ്യകാലമാണിത്. വ്രതം, ദാനം, തീര്‍ത്ഥസ്‌നാനം എന്നിവ ഈ ദിനത്തില്‍ നിര്‍ബ്ബന്ധമായും നടത്തേണ്ടതാണ്. സ്ത്രീകള്‍ ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നത് അതീവ വിശേഷമാണ്. ഈ ദിവസം അരയാലിനെ 108 പ്രദ ക്ഷീണം ചെയ്യുന്ന പതിവുണ്ട്.

പൗര്‍ണമാസി വ്രതം
അമാവാസിവ്രതം പിതൃപ്രീതികരമെങ്കില്‍, പൗര്‍ണമാസി വ്രതം ദേവപ്രീതികരമാണ്. ദേവീപൂജയ്‌ക്ക് അതിവിശേഷമായ ദിവസം. പകല്‍ ഒരുനേരം മാത്രം ഭക്ഷണം കഴിക്കുകയും രാത്രിയില്‍ നിരാഹാരമനുഷ്ഠി ക്കുകയും ചെയ്ത്, ദുര്‍ഗ്ഗാദേവീക്ഷേത്രദര്‍ശനം നടത്തുക. ഐശ്വര്യം, മനോ ബലം എന്നിവയൊക്കെ സിദ്ധിക്കുന്ന ഈ വ്രതം ചന്ദ്രദശാകാലമുള്ളവര്‍ക്ക് അനുഷ്ഠിക്കാവുന്നതാണ്.

 

Tags: ShastivratamGod SubrahmanianKarthikeyan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.