തൊടുപുഴ: ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് പടിഞ്ഞാറും തെക്ക് കിഴക്കുമായി മിദ്ഹിലി ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രം. ഈ വര്‍ഷം തെക്കേ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപമെടുക്കുന്ന അഞ്ചാമത്തെ ചുഴലിക്കാറ്റാണിത്. ബംഗ്ലാദേശ് തീരത്തോട് ചേര്‍ന്ന് ഇന്നലെ പുലര്‍ച്ചെ 5.30യോടെയാണ് അതി തീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെട്ടത്.
നാളെയും മറ്റന്നാളും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ ഇടത്തരം, മിതമായ മഴയ്ക്കും സാധ്യത.
വടക്ക് വടക്ക് കിഴക്ക് ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് ഇന്ന് പുലര്‍ച്ചയോടെ ബംഗ്ലാദേശിലെ ഖേല്പ്പുര തീരം തൊടും. 60 മുതല്‍ 70 കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ പരമാവധി വേഗത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: