അഹമ്മദാബാദ്: പതിമൂന്നാം ലോകകപ്പിന്റെ ഫൈനലിന് മുമ്പായി ആരാധകരെ കാത്തിരിക്കുന്നത് വര്‍ണാഭമായ എയര്‍ഷോ. എയര്‍ ഷോയുടെ റിഹേഴ്‌സല്‍ ഇന്നലെ സ്റ്റേഡിയത്തിന് മുകളില്‍ തുടങ്ങി. ഭാരത വായുസേനയുടെ സൂര്യകിരണ്‍ എയറോബാറ്റിക് സംഘമായിരിക്കും സ്റ്റേഡിയത്തിന് മുകളില്‍ എയര്‍ ഷോ നടത്തുക. 10 മിനിറ്റ് നേരം നീണ്ടു നില്‍ക്കുന്നതായിരിക്കും എയര്‍ ഷോ.
അതേസമയം, ഫൈനല്‍ പോരാട്ടം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനെയും മത്സരം കാണാന്‍ ഭാരതം ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യം നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഭാരത-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരം കാണാന്‍ മോദിയും ആന്റണി ആല്‍ബനീസും എത്തിയിരുന്നു.
ബാറ്റിങ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍, 2011-ല്‍ ഭാരതം ലോകകപ്പ് നേടിയപ്പോള്‍ ടൂര്‍ണമെന്റിന്റെ താര മായിരുന്ന യുവരാജ് സിങ്, നായകന്‍ മഹേന്ദ്ര സിങ് ധോണി, മുന്‍ സൂപ്പര്‍ താരങ്ങള്‍, തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്ത്, ബോളിവുഡ് താരങ്ങള്‍ അടക്കം നിരവധി പ്രമുഖര്‍ മത്സരം കാണാനെത്തുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: