Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

അപരാജിത മുന്നേറ്റത്തിന് പിന്നിലെ ദ്രാവിഡ് ടച്ച്

സ്വരാജ് പി.എസ്byസ്വരാജ് പി.എസ്
Nov 18, 2023, 07:58 am IST
inCricket

കപിലും സംഘവും 1983ല്‍ ലോക കിരീടം നേടിത്തന്നതിന് ശേഷം ഓരോ ലോകകപ്പിലും ഭാരതം ഒരു നിലവാരം കാത്തു സൂക്ഷിച്ചുപോന്നിട്ടുണ്ട്. അതിനൊരപവാദമാണ് 2007ലെ കരീബിയന്‍ ലോകകപ്പ്. അന്ന് പ്രാഥമിക റൗണ്ടില്‍ വെറും ഒരു ജയം മാത്രം നേടി പുറത്താകേണ്ടി വന്ന ദാരുണാവസ്ഥ ഭാരത ക്രിക്കറ്റിനെയും ആരാധകരെയും വല്ലാതെ ഉലച്ചു. അവിടെ നിന്നുള്ള ഉയര്‍ത്തെഴുന്നേല്‍പ്പിനെ തുടര്‍ന്നാണ് ട്വന്റി20യിലെ പ്രഥമ ചാമ്പ്യന്‍ഷിപ്പും ഐപിഎല്‍ സംഘാടകത്ത്വവും ഭാരത ദേശീയ ടീമിന് വേണ്ടി അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്നൊരു സംവിധാനവും ക്രിയാത്മകമായി സജ്ജമായതും എല്ലാം.

2007ല്‍ ഭാരതം ബെര്‍മൂഡ എന്ന ടീമിനെതിരെ മാത്രം ജയം നേടി മടങ്ങി വരുമ്പോള്‍ കൂക്കുവിളിയും പരിഹാസങ്ങളുമായാണ് വരവേറ്റത്. ആ ടീമിനെ നയിച്ച നായകന്‍ രാഹുല്‍ ദ്രാവിഡ് ഇക്കുറി ഭാരത മണ്ണില്‍ അതിന് ഇരട്ടിക്കിരട്ടിയായി പരിഹാരം ചെയ്യുന്ന കാഴ്ചയാണ് ലോകകപ്പ് ഫൈനല്‍ മുന്നിലെത്തിനില്‍ക്കുമ്പോള്‍ കാണുന്നത്. ഇങ്ങനെയൊരു ഭാരത ടീമിനെ ഇതിന് മുമ്പ് ഒരിക്കലും കണ്ടിട്ടില്ല. പന്തെടുത്താല്‍ ഏതു വമ്പനെയും എറിഞ്ഞിടും. ബാറ്റുകൊണ്ട് കഴിയാവുന്നത്ര ഉയര്‍ന്ന സ്‌കോര്‍ അല്ലാതെ മറ്റൊന്നും ലക്ഷ്യം വയ്‌ക്കുന്നില്ല.

നാല് വര്‍ഷം മുമ്പ് പോലും ഭാരതത്തിന് വലിയ പരിമിതികളുണ്ടായിരുന്നു. നാലാം നമ്പറില്‍ സ്ഥിരമായി ഒരാള്‍ ഇല്ലെന്നറിഞ്ഞിട്ടും അതിന് പരിഹാരം കണ്ടെത്താതെ നിസ്സാരമായി കണ്ടു. അതിന്റെ വിലയാണ് മാഞ്ചസ്റ്ററിലെ സെമിയില്‍ കണ്ടത്. ബൗളിങ് നിര ശക്തമായിരുന്നെങ്കിലും മധ്യ ഓവറുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വലിയ പാളിച്ചയാണ് വന്നുകൊണ്ടിരുന്നത്. ഇത്തവണ അക്കാര്യത്തിലെല്ലാം മാറ്റം വന്നിരിക്കുന്നു. വേണ്ട സമയങ്ങളില്‍ നായകന്‍ രോഹിത് ശര്‍മ്മ ബൗളിങ്ങില്‍ മാറ്റം വരുത്തുമ്പോള്‍ എഴുതിവച്ചപോലെയാണ് ഫലം വരുന്നത്. ഇതിന് പിന്നില്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തിന്റെ പണി നിസ്സാരമല്ല. സെമി മത്സരം തന്നെ അതിന് ഉദാഹരണം. 40 ഓവറുകള്‍ പിന്നിടുമ്പോഴും സിറാജ് മാത്രം തല്ലുവാങ്ങിക്കൊണ്ടേയിരുന്നു. അതേസമയം രണ്ടാം സ്പെല്ലിനെത്തിയ ഷമിയും ബുംറയും ഫലമുണ്ടാക്കിയ ഘട്ടമായിരുന്നു അത്.

സിറാജിനെ ഡഗൗട്ടിലേക്ക് വിളിച്ചിരുത്തി പരസ് മാംബ്രെയും (ബോളിങ് പരിശീലകന്‍) കൂട്ടരും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നത് കാണാമായിരുന്നു. ഇത് ഈ ലോകകപ്പിലെ ആദ്യ കാഴ്ചയല്ല. ബൗളര്‍മാരില്‍ സിറാജ് മാത്രമാണ് കുറച്ചുകൂടുതല്‍ തല്ലുകൊണ്ടിട്ടുള്ളത്. അങ്ങനെയുള്ള അവസരങ്ങളിലെല്ലാം താരത്തിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി വളരെ വേഗം പോസിറ്റീവ് വൈബ് കൊണ്ടുവരാന്‍ ഭാരതത്തിന്റെ പരിശീലക സംഘം പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. പരിശീലന സമയത്ത് ടീം അംഗങ്ങളെ കാര്‍ക്കശ്യം കൊണ്ട് മടുപ്പിക്കാതെ അവരില്‍ ഒരാളായി നില്‍ക്കുന്ന രാഹുല്‍ ദ്രാവിഡിനെയാണ് പരിശീലന വേളയില്‍ കാണാന്‍ കഴിയുക. ഇതും ഭാരതത്തിന്റെ അതുല്യമായ വിജയക്കുതിപ്പിന്റെ അടിത്തറയായി. 1983 ലോകകപ്പ് ഫൈനലിലെത്തിയ ശേഷം രണ്ട് തവണ കൂടി ഭാരതം ഫൈനലിലെത്തി. രണ്ടും വിദേശ പരിശീലകര്‍ക്ക് കീഴിലായിരുന്നു. 2003ല്‍ ന്യൂസിലന്‍ഡുകാരന്‍ ജോണ്‍ റൈറ്റ്. 2011ല്‍ ദക്ഷിണാഫ്രിക്കയുടെ ഗാരി കേര്‍സ്റ്റണ്‍.

ഇക്കുറി ഒരു ഭാരത പരിശീലകന് കീഴില്‍ ഭാരത പരിശീലക സംഘത്തിന് കീഴില്‍ ടീം സ്വപ്നതുല്യമായ കുതിപ്പോടെ കലാശപ്പോര് വരെയെത്തിയതില്‍ അഭിമാനിക്കാം. പക്ഷെ ഇനിയാണ് കാത്തിരിക്കേണ്ട കളി. കുഴിമാടത്തില്‍ നിന്നുപോലും ഉയിര്‍ത്തെഴുന്നേറ്റ പാരമ്പര്യമുള്ള കംഗാരുക്കളെയാണ് ഫൈനലില്‍ നേരിടേണ്ടത്. അവര്‍ക്കെതിരെ നടപ്പാക്കുന്ന ദ്രാവിഡീയ ഫോര്‍മുലയും നായകന്റെ തന്ത്രങ്ങളും കണ്ടറിയാം, കാത്തിരിക്കാം ഈ ഒരു രാവുകൂടി തീരുന്നതുവരെ.

Tags: 13th World Cup ODI CricketRahul DravidIndian Coach
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: റോയല്‍സ് ആശാനായി ദ്രാവിഡ് ഇനിയില്ല

Football

ഫിഫ റാങ്കിങ് സംവിധാനത്തിന് എതിരെ ഭാരത പരിശീലകന്‍

Cricket

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സ് പരിശീലകനായേക്കും

Cricket

ദ്രാവിഡിന്റെ മകന്‍ അണ്ടര്‍ 19 ടീമില്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.