എറണാകുളം: അടുത്ത മൂന്നു മണിക്കൂറില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടി മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, കാസര്‍കോട് എന്നീ മൂന്നു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോയ മഴയക്കുള്ള സാധ്യതയാണുളളത്
. ഇതിനൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുന്ന ശക്തമായ കാറ്റിനാണ് സാധ്യതയുള്ളതെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്.
പ്രധാന റോഡുകളില്‍ വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവയ്ക്കും സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: