ശബരിമല: പതിനെട്ടാം പടിക്ക് മുകളിലെ മേല്‍ക്കൂരയുടെ നിര്‍മ്മാണം പതിനെട്ടാം പടിയുടെ ദൂരക്കാഴ്ച മറയ്ക്കുന്നു. പടിക്ക് ഇരുവശവും മുന്‍വശവും കണ്ടാല്‍ സിനിമയ്ക്ക് സെറ്റിട്ടിരിക്കുന്നതായേ ഒറ്റ നോട്ടത്തില്‍ തോന്നൂ.
പതിനെട്ടാം പടിക്ക് ഇരുവശങ്ങളിലുമായി വലിയ ഉയരത്തില്‍ കോട്ട മതില് പോലെയാണ് നിര്‍മ്മാണം. ഇതോടെ തിരുമുറ്റത്ത് പടിയുടെ വശങ്ങളില് നിന്ന് താഴോട്ട് നോക്കിയാല്‍ പടിയുടെ ദൃശ്യവും പടിപൂജയും കാണാന്‍ കഴിയില്ല.
പടിപൂജ നടക്കുമ്പോള്‍ മുന്‍വശത്ത് താഴെ നിരവധി ഭക്തരാണ് അത് കാണാനിരിക്കുന്നത്. എന്നാല്‍ നിര്‍മ്മാണം മൂലം പടിക്കുനേരെ മുന്നിലിരിക്കുന്നവര്‍ക്ക് മാത്രമേ പടിപൂജ കാണാന്‍ കഴിയില്ല. ഒരു സ്ഥാപനത്തിന്റെ വഴിപാടായാണ് ഇത് നിര്‍മ്മിക്കുന്നത്. ആവശ്യം കഴിഞ്ഞാല്‍ പടിയുടെ മുകളിലെ ഗ്ലാസ്മേല്‍ക്കൂര നീക്കാന്‍ കഴിയുന്ന രീതിയിലാണ് നിര്‍മ്മാണം.
കഴിഞ്ഞ ഫെബ്രുവരിയില്‍ പണി തുടങ്ങിയെങ്കിലും തീര്‍ത്ഥാടനം ആയിട്ടും പൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: