ടോങ്ക്(രാജസ്ഥാന്‍): സിംഹങ്ങളോട് ഏറ്റുമുട്ടാന്‍ ഭയന്ന് ഓടിയൊളിക്കുകയാണ് കോണ്‍ഗ്രസുകാരെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. നീതിക്ക് വേണ്ടിയുള്ള പോരാട്ടം സിംഹങ്ങളാക്കിയ കോടാനുകോടി സാധാരണക്കാരുടെ പാര്‍ട്ടിയാണ് ബിജെപി. ക്രിമിനലുകളെയും സ്ത്രീ പീഡകരെയും ഒരു പാഠം പഠിപ്പിക്കാനാണ് രാജസ്ഥാനിലെ പോരാട്ടമെന്ന് സ്മൃതി ഇറാനി പറഞ്ഞു. ടോങ്കിലെ ദേവലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയ് ബെന്‍സാലയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.
ഛത്തിസ്ഗഡിലെ സജയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ഈശ്വര്‍സാഹുവിനെ കോണ്‍ഗ്രസ് വിളിച്ചത് ആട് എന്നാണ്. മതഭ്രാന്തന്മാര്‍ കൊന്നുകളഞ്ഞ ഭുവനേശ്വര്‍ സാഹു എന്ന പത്തൊമ്പതുകാരന്റെ അച്ഛന്‍. കണ്ണീരൊഴുക്കുന്നത് മതിയാക്കി ഛത്തിസ്ഗഡിലെ മന്ത്രി രവീന്ദ്ര ചൗബെയ്‌ക്കെതിരെ മത്സരിക്കാനിറങ്ങിയ പോരാളി… നീതിക്ക് വേണ്ടിയുള്ള യുദ്ധം ഏത് ആടിനെയും സിംഹമാക്കുമെന്ന് ഈശ്വര്‍സാഹു സജയില്‍ തെളിയിക്കും., സ്മൃതി ഇറാനി പറഞ്ഞു.
രാജസ്ഥാനിലെ പോരാട്ടം അമ്മപെങ്ങന്മാരുടെ മാനം കാക്കാനാണ്. കോണ്‍ഗ്രസിന്റെ മന്ത്രിമാര്‍ നിയമസഭയില്‍ പോലും പറയുന്നത് ഇവിടെ പുരുഷന്മാര്‍ മതിയെന്നാണ്. അത് പറഞ്ഞ ശാന്തി ധരിവാള്‍ ജനാധിപത്യത്തെ പരിഹസിച്ച് പിന്നെയും മന്ത്രിക്കസേരയില്‍ അമര്‍ന്നിരുന്നു. ഇത്തരക്കാരെ സംരക്ഷിക്കുകയാണ് അശോക് ഗെഹ്‌ലോട്ട് ചെയ്തത്. മനുഷ്യരെക്കുറിച്ച് സംസാരിക്കാന്‍ ഇനിയും കോണ്‍ഗ്രസുകാര്‍ പഠിക്കണമെന്ന് സ്മൃതി ഇറാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: