ന്യൂദൽഹി∙ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിനും ഡീസൽ കയറ്റുമതിക്കും ചുമത്തിയിട്ടുള്ള വിൻഡ്ഫോൾ പ്രോഫിറ്റ് ടാക്സ് വെട്ടിക്കുറച്ച് കേന്ദ്രം. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്നതാണ് നികുതി കുറയ്‌ക്കാൻ കാരണം.
സ്പെഷൽ അഡീഷനൽ എക്സൈസ് ഡ്യൂട്ടി ആയി പിരിക്കുന്ന തുക, ക്രൂഡ് ഓയിൽ ടണ്ണിന് 9800 രൂപയിൽനിന്ന് 6300 രൂപയായിട്ടാണ് കുറച്ചത്. ക്രൂഡ് ഓയിൽ ടണ്ണിന് 9800 രൂപയിൽനിന്ന് 6300 രൂപയായിട്ടാണ് കുറച്ചത്. ഡീസൽ കയറ്റുമതിക്കുള്ള നികുതി ലീറ്ററിന് രണ്ട് രൂപയിൽനിന്ന് ഒരു രൂപയായും കുറച്ചു.
ഈ മാസം ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തത് ശരാശരി ബാരലിന് 84.78 ഡോളറിനാണ്. ഒക്ടോബറിൽ ഇത് 90.08 ഡോളറായിരുന്നു. കഴിഞ്ഞ വർഷം ജൂലൈ ഒന്നിനാണ് ഇന്ത്യ ആദ്യമായി ഊർജ്ജോൽപാദക കമ്പനികൾക്ക് വിൻഡ്ഫോൾ പ്രോഫിറ്റ് ടാക്സ് ഏർപ്പെടുത്തിയത്. രാജ്യാന്തര ക്രൂഡ് വില 75 ഡോളറിന് മുകളിലാണെങ്കിൽ ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് വിൻഡ്ഫോൾ ടാക്സ് ഏർപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: