മുംബൈ: വരിക്കാരെ വാരിക്കൂട്ടി റിലയൻസ് ജിയോ. ഓഗസ്റ്റ് മാസത്തിൽ 32.4 ലക്ഷം പുതിയ വരിക്കാരെ ലഭിച്ചതായി ട്രായ് അറിയിച്ചു.. ഇതോടെ മൊത്തം വരിക്കാരുടെ എണ്ണം 44.57 കോടിയായി. കേരളത്തില്‍ 1.06 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് ഇക്കാലയളവിൽ ലഭിച്ചത്. ഇതോടെ ആകെ ജിയോ വരിക്കാരുടെ എണ്ണം 104 . 59 ലക്ഷമായി.
ഓഗസ്റ്റില്‍ രാജ്യത്തെ മൊത്തം ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണം പ്രതിമാസം 0.96 ശതമാനം വളര്‍ച്ചയോടുകൂടി 87.6 കോടിയായി ഉയര്‍ന്നു. റിലയന്‍സ് ജിയോയ്ക്ക് 45.5 കോടി ബ്രോഡ്ബാന്‍ഡ് വരിക്കാരുണ്ട് .
ഇന്ത്യയുടെ മൊത്തം വയര്‍ലെസ് വരിക്കാരുടെ എണ്ണം ആഗസ്ത് വരെ 114.8 കോടിയായി വികസിച്ചു. നഗര, ഗ്രാമീണ വയര്‍ലെസ് സബ്സ്ക്രിപ്ഷന്റെ പ്രതിമാസ വളര്‍ച്ചാ നിരക്ക് യഥാക്രമം 0.13 ശതമാനവും 0.26 ശതമാനവുമാണ്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: