ന്യൂദല്‍ഹി: രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം പേറ്റന്റുകള്‍ അനുവദിച്ച വര്‍ഷമാണ് 2023-24 എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂതനാശയാധിഷ്ഠിത വിജ്ഞാന സമ്പദ്വ്യവസ്ഥയെ സംബന്ധിച്ച് ഇതൊരു പ്രധാനപ്പെട്ട നാഴികക്കല്ലാണെന്നും അദേഹം പറഞ്ഞു.
വര്‍ദ്ധിച്ചുവരുന്ന പേറ്റന്റുകളുടെ എണ്ണം രാജ്യത്തെ യുവാക്കളുടെ ക്രിയാത്മകമായ ഇടപെടലുകളുടെ പ്രതിഫലനമാണ്. രാജ്യത്തിന്റെ ആകെ വളര്‍ച്ചക്കും ഇത് ഉപയോഗപ്രദമാകുമെന്നും അദേഹം വ്യക്തമാക്കി. പേറ്റന്റുകളുടെ വര്‍ദ്ധന സംബന്ധിച്ച് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലിന്റെ എക്സ് പോസ്റ്റിന് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.
This is a notable feat, marking a milestone in our journey towards an innovation-driven knowledge economy. India’s youth will be great beneficiaries of such strides. https://t.co/IQ6IJIYrBZ
— Narendra Modi (@narendramodi) November 17, 2023
വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിന് നവീകരണത്തെ അടിസ്ഥാനമാക്കിയുള്ള വിജ്ഞാന സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് അതിവേഗം രൂപപ്പെട്ടുവരുന്നതിന്റെ ഫലമാണ് ഈ നേട്ടമെന്ന് പീയൂഷ് ഗോയല്‍ കുറിച്ചു.
നൂതനാശയാധിഷ്ഠിത വിജ്ഞാന സമ്പദ്വ്യവസ്ഥയെ സംബന്ധിച്ച് ഇതൊരു പ്രധാനപ്പെട്ട നാഴികക്കല്ലാണ്. ഇത്തരം മുന്നേറ്റങ്ങളുടെ വലിയ ഗുണഭോക്താക്കള്‍ ഇന്ത്യയിലെ യുവാക്കളായിരിക്കുമെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: