ന്യൂദല്‍ഹി: ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ വര്‍ധിച്ചുവരുന്ന പൊതിജന മരണങ്ങളെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിലെ സംഭവങ്ങളില്‍ നിന്ന് പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നുവരുകയാണ്. വെള്ളിയാഴ്ച വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയില്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
ആഗോള അഭിവൃദ്ധിക്ക് സബ്കാ സാത്ത് സബ്കാ വികാസ്(എല്ലാവരും ഒന്നിച്ചുള്ള വളര്‍ച്ച) പ്രധാനമാണ്. പശ്ചിമേഷ്യയിലെ സംഭവങ്ങളില്‍ നിന്ന് പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നുവരുന്നത് നാമെല്ലാവരും കാണുകയാണ്. ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ നടന്ന ഭീകരാക്രമണത്തെ ഇന്ത്യ അപലപിച്ചിരുന്നവെന്നും അദേഹം പറഞ്ഞു.
സംയമനം, സംവാദം, നയതന്ത്രം എന്നിവയില്‍ ഞങ്ങള്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. പലസ്തീനിലെ ജനങ്ങള്‍ക്ക് ഇന്ത്യ മാനുഷിക സഹായവും അയച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തില്‍ സാധാരണക്കാരുടെ മരണത്തെയും ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു.
പലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി സംസാരിച്ചതിന് ശേഷം ഞങ്ങള്‍ പലസ്തീനിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായവും അയച്ചിട്ടുണ്ട്. ഇത് ആഗോള നന്മയ്ക്കായി ഗ്ലോബല്‍ സൗത്തിലെ രാജ്യങ്ങള്‍ ഒന്നിക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: