തൃശൂര്‍: തിരുവില്വാമല പട്ടി പറമ്പ് സ്വദേശിനി ആദിത്യ ശ്രീ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചല്ല മരിച്ചതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. പന്നിപ്പടക്കം പൊട്ടിയതാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നാണ് സൂചന. ഫോറന്‍സിക് വിദഗ്ധര്‍ പൊട്ടാസ്യം ക്ലോറേറ്റ്, സള്‍ഫര്‍ സാന്നിധ്യം കണ്ടെത്തി.
ഫോറന്‍സിക് പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഫൊറന്‍സിക് പരിശോധന ഫലം പൊലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 26 നായിരുന്നു സംഭവം.വീഡിയോ കാണവെ ഫോണ്‍ പൊട്ടിത്തെറിച്ച് കുട്ടി മരിച്ചെന്നാണ് വീട്ടുകാര്‍ പറഞ്ഞത്.
തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്നു ആദിത്യശ്രീ. പിതാവ് അശോക് കുമാര്‍ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. വീടിനുള്ളില്‍ നിന്ന് സ്ഫോടന ശബ്ദം കേട്ടതായി പരിസരവാസികള്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: