കോട്ടയം: കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ ഹോമിയോപ്പതി മാനസികാരോഗ്യ ഗവേഷണ സ്ഥാപനം, കോട്ടയത്തിന്റെ ആഭിമുഖ്യത്തില്‍ ഹോമിയോപ്പതി ദക്ഷിണ മേഖല ശാസ്ത്ര കണ്വന്ഷന് 2023 നവംബര്‍ 17, 18 തീയതികളില്‍ കോട്ടയം ചങ്ങനാശ്ശേരി മന്നം മെമ്മോറിയല്‍ എന്‍.എസ്സ്. എസ്സ് കണ്വന്ഷന് സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു.
ഹോമിയോപ്പതി ഗവേഷണത്തിലെയും സമ്പ്രദായങ്ങളിലേയും ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ച് പ്രാക്ടീഷണര്‍മാരെയും, വിദ്യാര്‍ത്ഥികളെയും അറിയിക്കാന്‍ ഈ പരിപാടി ലക്ഷ്യമിടുന്നു. കണ്‍വന്‍ഷനില്‍ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ അവരുടെ അറിവും ഉള്‍ക്കാഴ്ചയും പങ്കിടും.
ഹോമിയോപ്പതിയിലെ മികച്ച സമ്പ്രദായങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, ശാസ്ത്രീയ സംവാദങ്ങള്‍, വിദഗ്ദ്ധരുടെ മുഖ്യ പ്രഭാഷണങ്ങള്‍, ബിരുദാനന്തര ബിരുദധാരികള്‍ക്കുള്ള പേപ്പര്‍ അവതരണ മത്സരം, പരിചയസമ്പന്നരായ പ്രൊഫഷണലുകള്‍ പങ്കിടുന്ന ഉള്‍ക്കാഴ്ചകള്‍ തുടങ്ങിയവ പ്രോഗ്രാമിന്റെ പ്രതീക്ഷിത സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.
ദക്ഷിണേന്ത്യയിലെ വിവിധ ഹോമിയോപ്പതി മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹോമിയോപ്പതി പ്രാക്ടീഷണര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന കണ്‍വന്‍ഷനില്‍ അഡ്വ.ജോബ് മൈക്കിള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.
കൂടാതെ നാഷണല്‍ കമ്മീഷന് ഹോമിയോപ്പതി ചെയര്മാന് ഡോ.അനില്‍ ഖുറാന,ആയുഷ് മന്ത്രാലയം ഹോമിയോപ്പതി ഉപദേഷ്ടാവ് ഡോ.സംഗീത എ.ദുഗ്ഗല്‍,, എം.എ.ആര്. ബി.എച്ച് പ്രസിഡന്റ് ഡോ.കെ.ആര് ജനാര്ദ്ദനന് നായര്‍, സി.സി.ആര്.എച്ച് ഡയറക്ടര്‍ ജനറല്‍ ഡോ.സുഭാഷ് കൗശിക്, സി.സി.ആര്.എച്ച് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ.സുനില്‍ എസ്.രാംടെക്, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് എന്‍.എച്ച്.ആര്.ഐ.എം.എച്ച് ഡോ.കെ.സി. മുരളീധരന് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: