ജയ്പൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പിനിടെ രാജസ്ഥാന്‍ കോണ്‍ഗ്രസ്സില്‍ പ്രതിസന്ധി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടക്കുന്നതിനിടെ മുന്‍ മന്ത്രി അടക്കം എട്ട് കോണ്‍ഗ്രസ് നേതാക്കളാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി രാം ഗോപാല്‍ ബൈര്‍വ, മുന്‍ എംഎല്‍എ അശോക് തന്‍വാല്‍ എന്നിവരടക്കമുള്ളവരാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയത്.
സംസ്ഥാനത്ത് ഏറെക്കാലമായി സച്ചിന്‍ പൈലറ്റ്- അശോക് ഗേഹ്‌ലോട്ട് അഭിപ്രായ വ്യത്യാസങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ ഏറെ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ചൂടുപിടിച്ചിരിക്കേ നേതാക്കള്‍ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസ്സിന് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ബിജെപി ഏറെ മുന്നിലാണെന്നാണ് അഭിപ്രായ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം വിമതരെ ഇറക്കി ബിജെപി നേതാക്കള്‍ക്കുള്ള വോട്ടുകള്‍ കുറയ്‌ക്കാനും നീക്കമുണ്ട്. മന്ത്രി അര്‍ജുന്‍ റാംമേഘ് വാള്‍, എംപിമാരായ രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ദിയാകുമാരി തുടങ്ങിയ പ്രമുഖര്‍ക്കെല്ലാം എതിരാളികള്‍ വിമതരെ ഇറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: