ഗരുഡന് എന്ന സിനിമയേക്കാള്‍ മികച്ച ജനപ്രീതി നടക്കാവ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ചോദ്യം ചെയ്യലിലൂടെ സുരേഷ് ഗോപിയ്ക്ക് കിട്ടിയെന്ന് അഡ്വ. ജയശങ്കര്‍. യുട്യൂബ് ചാനലിലൂടെ സുരേഷ്ഗോപിയ്ക്കെതിരായ കേസിനെക്കുറിച്ച് വിശദീകരിക്കുന്നതിനിടയിലാണ് ജയശങ്കര്‍ ഈ അഭിപ്രായപ്രകടനം നടത്തിയത്.
സുരേഷ് ഗോപിയെ തൃശൂരില്‍ ജയിപ്പിച്ചേ അടങ്ങൂ എന്ന് സിപിഎം കാരും മൗദൂദി ചാനലുകാരും മറ്റ് ഇടത് അഭ്യുദയ കാംക്ഷികളും ചേര്‍ന്ന് തീരുമാനിച്ച് കഴിഞ്ഞാല്‍ നമ്മള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ. അദ്ദേഹം സ്റ്റാറാണ്. ഇപ്പോള്‍ അദ്ദേഹത്തെ സൂപ്പര്‍ സ്റ്റാറോ മെഗാസ്റ്റാറോ ഒക്കെയാക്കി മാറ്റാന്‍ ഇതുപോലുള്ള മാധ്യമങ്ങളും ഇത്തരം മാധ്യമപ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും തീരുമാനിച്ച് ഉറപ്പിച്ചതായാണ് എനിക്ക് തോന്നുന്നത്. – ജയശങ്കര്‍ അഭിപ്രായപ്പെട്ടു.
ഇതിന്റെ നിയമപരമായ പ്രത്യാഘാതം താരതമ്യേന ലഘുവാണ്. എന്നാല്‍ ഇതിന്റെ രാഷ്ട്രീയമായ പ്രത്യാഘാതം എന്തുമാത്രം ഉണ്ടാകും എന്ന് ഇപ്പോള്‍ നമുക്ക് പറയാന്‍ പറ്റില്ല. എന്തായാലും സുരേഷ് ഗോപി ആഗ്രഹിച്ച രീതിയിലുള്ള ദിശയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. – ജയശങ്കര്‍ പറഞ്ഞു.
ആരാധകരോടും പാര്‍ട്ടിപ്രവര്‍ത്തകരോടും ഒപ്പം നടക്കാവ് പൊലീസ് സ്റ്റേഷനില്‍ എത്തിയ സുരേഷ് ഗോപിയെ രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യുകയാണ് പൊലീസ് ചെയ്തത്. ഇത് കണ്ടപ്പോഴാണ് സത്യം പറഞ്ഞാല്‍ എനിക്ക് ചിരി വന്നത്. ഇതില്‍ എന്താ ഇത്ര ചോദ്യം ചെയ്യാനുള്ളത്? എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടാതാണ്. അതില്‍ സുരേഷ് ഗോപിയെ ചോദ്യം ചെയ്യാന്‍ യാതൊന്നുമില്ല. പൊലീസുകാര്‍ക്ക് ആകെ ചെയ്യാവുന്നത് അദ്ദേഹത്തിന്റെ സ്റ്റേറ്റ്മെന്റ് റെക്കോഡ് ചെയ്യുക മാത്രമാണ്. എന്നിട്ട് പിന്നീട് മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കാം. അതിന് പകരമാണ് മൂന്ന് പൊലീസുകാര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യുക എന്ന പേരില്‍ പൊലീസുകാര്‍ എന്താണ് ചെയ്യുക എന്നറിയാമോ? പ്രതിയെന്ന് പറയുന്ന ആള്‍ക്ക് ചായയും വടയും വാങ്ങിക്കൊടുക്കു. പിന്നെ അയാല്ക്കൊപ്പം സെല്‍ഫിയെടുക്കുക. അവര്‍ എന്താണ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം വീണ്ടും വിളിപ്പിക്കും എന്ന് പറഞ്ഞ് സുരേഷ് ഗോപിയെ വിട്ടയക്കുകയാണ് ചെയ്തത്. – ജയശങ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: