മുഖ്യമന്ത്രി പിണറായി വിജയന് അതിഥിത്തൊഴിലാളികള്‍ എന്നു വിളിച്ചവര്‍ പലരും അതിഥിക്കൊലയാളികളാണ്. ഇവരിലൊരാള്‍ക്കാണ് ആലുവയില്‍ അഞ്ചുവയസ്സായ പിഞ്ചുകുഞ്ഞിനെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് തൂക്കുകയര്‍ ലഭിച്ചിരിക്കുന്നത്. അസ്ഫാക് ആലം എന്നു പേരുള്ള ഈ മനുഷ്യപ്പിശാച് കുഞ്ഞുങ്ങളോട് ഇത്തരം ഹീനകൃത്യങ്ങള്‍ ചെയ്യുന്ന അവസാനത്തെ ആളായിരിക്കട്ടെയെന്ന് നമുക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കാമെങ്കിലും അത് അങ്ങനെയായിരിക്കാന്‍ ഇടയില്ല. കാരണം കേരളത്തില്‍ നിലനില്‍ക്കുന്ന അന്തരീക്ഷം അങ്ങനെയുള്ളതാണ്.
ബീഹാര്‍ സ്വദേശിയായ അസ്ഫാക്കിനെക്കുറിച്ചുള്ള പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞ ഒരു വസ്തുത ശ്രദ്ധേയമാണ്. ഇയാള്‍ ദല്‍ഹിയില്‍ ജോലി ചെയ്യുമ്പോള്‍ പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അക്രമിയുടെ കൈത്തണ്ട കടിച്ചുമുറിച്ച് ആ പെണ്‍കുട്ടി ഭാഗ്യംകൊണ്ട് രക്ഷപ്പെടുകയായിരുന്നു. പോക്സോ കേസില്‍ പ്രതിയായി ജയിലിലായ ഇയാള്‍ ജാമ്യത്തിലിറങ്ങിയാണ് കേരളത്തിലെത്തിയത്. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് നേരത്തെ അധികൃതര്‍ക്ക് അറിവു ലഭിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ആലുവായിലെ പെണ്‍കുഞ്ഞിന്റെ ജീവന് പൊലിയില്ലായിരുന്നു.
ബംഗാളില്‍നിന്നും ബിഹാറില്‍നിന്നും അസമില്നിന്നുമൊക്കെയുള്ളവര് ഒരു ജോലി തേടിയാണ് കേരളത്തിലെത്തുന്നത്. ബഹുഭൂരിപക്ഷംപേരും ആത്മാര്‍ത്ഥമായി അധ്വാനിക്കുന്നവരും പണം സമ്പാദിക്കുന്നവരുമാണ്. ഏതാണ്ട് എല്ലാമേഖലയിലും ഇപ്പോള്‍ പണിയെടുക്കുന്നത് ഭായിമാരാണ്. മലയാളികളായ യുവതീയുവാക്കളില്‍ വലിയൊരളവോളം ഇന്ന് അഭ്യസ്തവിദ്യരാണ്. യുകെയിലും കാനഡയിലുമൊക്കെ പോയി പഠിക്കാനും പണിയെടുക്കാനുമാണ് അവര്‍ക്ക് താല്‍പ്പര്യം. കേരളത്തിലെ അവശേഷിക്കുന്ന യുവതീയുവാക്കള്‍ വിസമ്മതിക്കുന്ന പണികള്‍ യാതൊരു മടിയും കൂടാതെ ഭായിമാര്‍ ചെയ്യുന്നു. ഇവര്‍ പണിമുടക്കിയാല്‍ കേരളം നിശ്ചലമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
പ്രതിദിനമെന്നോണം കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ഭായിമാരില്‍ ഒരു വിഭാഗം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമകളും ക്രിമിനലുകളുമാണ്. മയക്കുമരുന്ന് കടത്തുന്നവരുമുണ്ട്. ലൈംഗിക കുറ്റകൃത്യങ്ങളുള്‍പ്പെടെ കൊടുംക്രൂരതകള്‍ ചെയ്യാന്‍ ഇവര്‍ക്ക് യാതൊരു മടിയുമില്ല. പെരുമ്പാവൂരിലെ ജിഷ വധക്കേസ് മുതല്‍ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. ഇവര്‍ ഹീനമായ രീതിയില്‍ ഇരകളെ കൊല്ലുന്നു. കഴുത്ത് അറുത്തുമാറ്റിയും മറ്റുമുള്ള കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതില്‍ അതിഥിക്കൊലയാളികളുടെ രീതി നാടന്‍ ക്രിമിനലുകളെപ്പോലും സ്വാധീനിക്കുന്നതായി സംശയിക്കാവുന്നതാണ്.
ഇസ്ലാമിക തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരും തൊഴിലന്വേഷകരെന്ന വ്യാജേന കേരളത്തിലെത്തുന്നുണ്ട്. അല്‍ഖ്വയ്ദയുമായി ബന്ധമുള്ള ഇത്തരം ചിലരെ കളമശ്ശേരിയില്‍നിന്ന് കുറച്ചുകാലം മുന്‍പ് പിടികൂടിയിരുന്നു. ബോംബ് ഉണ്ടാക്കുന്നതിനും മറ്റും വിദഗ്ധരായിരുന്നു ഇവര്‍. കശ്മീരിലേക്ക് നുഴഞ്ഞുകയറുന്ന പാക് ഭീകരര്‍ക്ക് പ്രാദേശിക പിന്തുണ ലഭിക്കുന്നതുപോലെ മറ്റിടങ്ങളില്‍നിന്ന് കേരളത്തിലെത്തുന്ന മതതീവ്രവാദികള്‍ക്കും പ്രാദേശിക സഹായം ലഭിക്കുന്നു. അവസരം വരുമ്പോള്‍ അതിഥിത്തൊഴിലാളികളുടെ വേഷം അഴിച്ചുവച്ച് ഭായിമാര്‍ ശക്തിപ്രകടനം നടത്തുന്നത് കേരളം കാണുകയുണ്ടായി. കൊവിഡ് നിയന്ത്രണങ്ങളുടെ കാലത്തും, പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിലും പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള മതതീവ്രവാദികളോട് തോളോടുതോള്‍ ചേര്‍ന്ന് ഭായിമാര്‍ തെരുവിലിറങ്ങി. പെരുമ്പാവൂരുപോലുള്ള പ്രദേശങ്ങളില്‍ ഇവരുണ്ടാക്കുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ പലതാണ്. പലപ്പോഴും പോലീസ് നിസ്സഹായരാകുന്നു.
ട്രെയിന്‍ അഗ്നിക്കിരയാക്കാന്‍ പദ്ധതിയിട്ട ദല്‍ഹി നിവാസി ഷാരൂഖ് സെയ്ഫി അതിനായി തെരഞ്ഞെടുത്തത് കേരളമായിരുന്നല്ലോ. വിധ്വംസക പ്രവര്‍ത്തനം നടത്താന്‍ ലക്ഷ്യമിട്ട് ഇതുപോലെ നിരവധിയാളുകള്‍ വരുന്നതായി വേണം മനസ്സിലാക്കാന്‍. ബംഗാളിന്റെയും ബീഹാറിന്റെയും അസമിന്റെയുമൊക്കെ അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ളവരും ഇതിലുണ്ടാവാം. കൊലനടത്തിയശേഷം രാജ്യത്തിന്റെ അതിര്‍ത്തി കടക്കുന്നവരെ കണ്ടെത്താന്‍ എളുപ്പമല്ല. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയിലാവുമ്പോള്‍ പ്രദേശത്തുള്ള ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ കൂട്ടത്തോടെ മുങ്ങുന്നതില്‍ അസ്വാഭാവികതയുണ്ട്.
ഷാരൂഖ് സെയ്ഫിയെപ്പോലെയും അസ്ഫാക് ആലത്തെയുംപോലുള്ള കൊടുംക്രിമിനലുകള്‍ എന്തുകൊണ്ടാണ് കേരളത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്? തങ്ങള്‍ക്ക് അനുകൂലമായ ഒരു സാമൂഹ്യാന്തരീക്ഷം ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതായി ഇവര്‍ കരുതുന്നുണ്ടാവാം. കോയമ്പത്തൂര്‍ ബോംബു സ്ഫോടനം മുതലിങ്ങോട്ട് ഇസ്ലാമിക ഭീകരവാദത്തിന്റെ ഒരു പരമ്പരതന്നെയുള്ളപ്പോഴും കേരളം ഭീകരവാദത്തിന്റെ ഹബ്ബല്ലെന്ന് സംസ്ഥാനം മാറിമാറി ഭരിക്കുന്നവര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണല്ലോ. എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസിലെ പ്രതിക്കും ഭീകരവാദ ബന്ധമില്ലെന്ന് വരുത്താനാണ് തുടക്കംമുതല്‍ കേരളാ പോലീസ് ശ്രമിച്ചത്. ഇയാള്‍ ഭീകരവാദിയാണെന്നും, ആക്രമണം ആസൂത്രിതമായിരുന്നുവെന്നും എന്‍ഐഎ കണ്ടെത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോഴും കേരളത്തിലെ ഭരണ-പ്രതിപക്ഷ നേതൃത്വം പ്രതികരിച്ചില്ല.
ഭായിമാര്‍ ഇപ്പോള്‍ പഴയ ഭായിമാരല്ല. അക്ഷരാഭ്യാസമില്ലാത്ത മലയാളികള്‍പോലും ഭായിമാരില്നിന്ന് ഹിന്ദി പഠിച്ചതുപോലെ ഭായിമാര്‍ ആശയവിനിമയത്തിനുള്ള മലയാളവും പഠിച്ചു. പൊതുവാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ക്കും കടകളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്കും ഇത് നേര്‍ക്കാഴ്ചകളാണ്. പലരും സംസാരംകൊണ്ട് മലയാളികളായി മാറിക്കഴിഞ്ഞു. കേരളത്തിന്റെ മത-രാഷ്ട്രീയ അന്തരീക്ഷം തങ്ങള്‍ക്ക് പറ്റിയതാണെന്ന് അതിഥിക്കൊലയാളികള് തിരിച്ചറിഞ്ഞിട്ടുണ്ടാവണം. തങ്ങള്‍ ഇവിടെ സുരക്ഷിതരാണെന്ന തോന്നല്‍ ഇവര്‍ക്കുണ്ട്. ആലുവായില്‍ പിഞ്ചുകുഞ്ഞ് ദാരുണമായി കൊലചെയ്യപ്പെട്ടപ്പോള്‍ അന്ത്യകര്‍മങ്ങള്‍ ആരു നടത്തുമെന്നതിന്റെ പേരില്‍ ഹിന്ദുവിരുദ്ധമായ വിവാദം സൃഷ്ടിച്ചതും, അത് കൊഴുപ്പിക്കാന്‍ ജനപ്രതിനിധികള്‍പോലും രംഗത്തുവന്നതും ജനങ്ങള്‍ കണ്ടതാണല്ലോ. തന്ത്രം പൊളിഞ്ഞപ്പോള്‍ മാപ്പു പറഞ്ഞ് പിന്‍വലിഞ്ഞു.
അതിഥിത്തൊഴിലാളികളിലെ കൊടുംകുറ്റവാളികളെ കണ്ടെത്താന്‍ ഒരു മാര്‍ഗമേയുള്ളൂ. കേരളത്തിലെത്തുന്നവരുടെ രജിസ്റ്റര്‍ കൃത്യമായി സൂക്ഷിക്കുക. നിരന്തരം ആവശ്യമുയര്‍ന്നിട്ടും ഒരു പഞ്ചായത്തിന്റെ പരിധിയില്‍പോലും ഇവരെ സംബന്ധിക്കുന്ന പൂര്‍ണമായ വിവരങ്ങള്‍ ഇല്ലെന്നതാണ് വസ്തുത. സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ എത്രയുണ്ടെന്ന കൃത്യമായ കണക്കില്ല. വലിയൊരു വിഭാഗം സര്‍ക്കാരിന്റെ കണക്കിന് പുറത്താണ്. ഭീഷണമായ ഈ സ്ഥിതിവിശേഷത്തിനു മുകളിലിരുന്നുകൊണ്ടാണ് അതിഥിത്തൊഴിലാളികള്‍ എന്നും മറ്റും വിളിച്ച് താലോലിക്കുന്നത്. ഇടതു-ജിഹാദ് പക്ഷത്തിന് അതിഥിത്തൊഴിലാളികളോടുള്ളത് മനുഷ്യസ്നേഹമല്ല. അവര്‍ മതപരമായും രാഷ്ട്രീയമായും ഉപയോഗിക്കപ്പെടുന്നുണ്ട് എന്ന സത്യം മറച്ചുവച്ചിട്ടു കാര്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: