കല്പറ്റ: വയനാട് പെരിയയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ട് സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കണ്ണൂര്‍ സിറ്റി പൊലീസാണ് നോട്ടീസ് പുറത്തിറക്കിയത്.
സുന്ദരി, ലത എന്നിവര്‍ക്കായാണ് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഇവര്‍ തലശേരിയില്‍ എത്തിയെന്നാണ് സംശയം. പെരിയയിലെ ഉള്‍ക്കാടുകളില്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി
. വയനാട് ചപ്പാരം കോളനിയില്‍ ഏറ്റമുട്ടലില്‍ പൊലീസ് ഉണ്ണിമായ, ചന്ദ്രു എന്നീ മാവോയിസ്റ്റുകളെ പൊലീസ് പിടികൂടിയിരുന്നു. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന ലതയും സുന്ദരിയും കാട്ടിലേക്ക് ഓടിമറഞ്ഞു. ഇവര്‍ക്ക് വെടിയേറ്റിട്ടുണ്ടോ എന്ന് പൊലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: