കൊച്ചി : ആംബുലന്‍സുകളില്‍ ട്രസ്റ്റുകള്‍, സ്പോണ്‍സര്‍മാര്‍ എന്നിവയുടെ പേരുള്‍പ്പെടെ പ്രദര്‍ശിപ്പിക്കാമെന്ന് ഹൈക്കോടതി. ട്രസ്റ്റുകളുടെ പേര്, ചിഹ്നം, ഫോണ്‍ നമ്പര്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നത് തടയരുതെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
കേന്ദ്ര മോട്ടോര്‍ വാഹന ചട്ടപ്രകാരം നിബന്ധനകള്‍ക്ക് വിധേയമായി വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാം. എന്നാല്‍ സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന കളര്‍ കോഡ് പാലിക്കണം.
കോഴിക്കോട്ടെ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്റര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: