ഇസ്ലാമബാദ് : ഏകദിന ലോകകപ്പില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ബാബര്‍ അസം പാകിസ്ഥാന് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു.28 കാരനായ ബാബര്‍ കളിയുടെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിഞ്ഞു. എന്നാല്‍ ടീമിനായി കളിക്കുന്നത് തുടരും.
ബാബറിന്റെ ക്യാപ്റ്റന്‍സിയില്‍ പാകിസ്ഥാന് ഏകദിന റാങ്കിംഗില്‍ മുമ്പ് ഒന്നാം സ്ഥാനത്തെത്തിയിരുന്നു.എന്നാല്‍ ഐസിസി ലോകകപ്പിലെ പ്രകടനം നിരാശാജനകമായതാണ് ബാബറിന് വിനയായത്.
വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഒന്നാം സ്ഥാനത്തെത്തിയത് കളിക്കാരുടെയും പരിശീലകരുടെയും മാനേജ്മെന്റിന്റെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. ഇതിനായി പാകിസ്ഥാന് ക്രിക്കറ്റ് ആരാധകരുടെ അചഞ്ചലമായ പിന്തുണയ്ക്ക് എന്റെ നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” ബാബര്‍ എക്സില്‍ കുറിച്ചു
‘ഇന്ന്, ഞാന്‍ എല്ലാ ഫോര്‍മാറ്റുകളിലും പാകിസ്ഥാന് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണ്. ഇത് ബുദ്ധിമുട്ടുള്ള തീരുമാനമാണ്. എന്നാല്‍ ഒഴിയാനുളള ശരിയായ സമയമാണിതെന്ന് തോന്നുന്നു.- പോസ്റ്റില്‍ ബാബര്‍ അസം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: