പാലക്കാട് : ഭാരത് സങ്കല്പ യാത്രയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ വിട്ടുനിന്നത് വ്യക്തമാക്കുന്നത് ആദിവാസികളോടുള്ള അവഗണന തുടരും എന്നാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. അഗളിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി .
ഭാരത് സങ്കല്പ യാത്ര ലക്ഷ്യമിടുന്നത് 2047 ഓടെ രാജ്യം വികസിതമായി തീരുന്നതിനും അതുവഴി ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനമാണ്. ആദിവാസികളുടെ ഉന്നമനത്തിനായി 24000 കോടി രൂപയുടെ പദ്ധതിയാണ് മറ്റൊന്ന്. ഇവയില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിട്ടുനിന്നത്.
രാജ്യം വികസിതമാകാനോ ജനങ്ങളുടെ ജീവിതം നിലവാരം മെച്ചപ്പെടുത്താനോ സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നാണ് വ്യക്തമാകുന്നത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന പേരില്‍ സുരേഷ് ഗോപിയെ ജനങ്ങളുടെ മുന്നില്‍ താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. സുരേഷ് ഗോപിയുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുന്ന ജനങ്ങള്‍ക്ക് മുന്നില്‍ ഇത് വിലപ്പോവില്ലെന്നും മുരളീധരന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: