ന്യൂദല്‍ഹി: ഗോത്രവര്‍ഗ നേതാവ് ഭഗവാന് ബിര്‍സ മുണ്ടയുടെ ജന്മവാര്‍ഷികമായ ജനജാതിയ ഗൗരവ് ദിവസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ ഭഗവാന് ബിര്‍സ മുണ്ട മെമ്മോറിയല്‍ പാര്‍ക്കിലും സ്വാതന്ത്ര്യ പോരാളി മ്യൂസിയത്തിലും എത്തി പുഷ്പാര്‍ച്ചന നടത്തി.
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്, കേന്ദ്ര വനവാസി മന്ത്രി അര്ജുന് മുണ്ട, ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സി പി രാധാകൃഷ്ണന് എന്നിവരും പ്രധാനമന്ത്രിയെ അനുഗമിച്ചു.
भगवान बिरसा मुंडा जी को उनकी जयंती पर आदरपूर्ण श्रद्धांजलि। देशभर के मेरे परिवारजनों को इस विशेष अवसर से जुड़े जनजातीय गौरव दिवस की ढेरों शुभकामनाएं।
— Narendra Modi (@narendramodi) November 15, 2023
‘ബിര്‍സ മുണ്ട ജിയുടെ ജന്മവാര്ഷികത്തില് അദ്ദേഹത്തിന് സ്മരണരാഞ്ജലികള്. ഗോത്ര സ്വാഭിമാന ദിനത്തിന്റെ ഈ പ്രത്യേക അവസരത്തില്‍ രാജ്യത്തുടനീളമുള്ള എന്റെ കുടുംബാംഗങ്ങള്‍ക്ക് ആശംസകള്‍-ഭഗവാന് ബിര്‍സ മുണ്ടയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നല്കിയ സന്ദേശത്തില്‍ പ്രധാനമന്ത്രി തന്റെ എക്സ് പോസ്റ്റില്‍ പറഞ്ഞു,
പാര്‍ലമന്റ് വളപ്പില്‍ നടന്ന ബിര്‍സ മുണ്ട അനുസ്മരണത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ,ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, ലോക്സഭാ സ്പീക്കര്‍, ഓം ബിര്‍ള, വിദേശകാര്യ സാംസ്കാരിക സഹമന്ത്രി മീനാകാശി ലേഖി, മറ്റ് പ്രമുഖര്‍ എന്നിവരും ഉണ്ടായിരുന്നു.
മാതൃഭൂമിയുടെ സ്വാതന്ത്ര്യവും ഗോത്ര സമൂഹത്തിന്റെ സ്വത്വവും സംരക്ഷിക്കാന്‍ എല്ലാം ത്യജിച്ച ഗോത്ര ധീരതയുടെ പ്രതീകമായ ഭഗവാന് ബിര്‍സ മുണ്ടയ്ക്ക് സ്മരണാഞ്ജലികള്‍.അദ്ദേഹത്തിന്റെ ജന്മദിനത്തില്. ഈ ആഘോഷത്തിന് ഹൃദയംഗമമായ ആശംസകള്‍ അറിയിക്കുന്നു -ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എക്സിലൂടെ തന്റെ ആശംസകള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: