കരുനാഗപ്പള്ളി: അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ അഡ്വാന്‍സസ് ഇന്‍ മെറ്റീരിയല്‍ സയന്‍സസ് ആന്‍ഡ് കെമിസ്ട്രി എന്ന വിഷയത്തില്‍ ത്രിദിന അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു.
അമൃത വിശ്വവിദ്യാപീഠം സിഐആര്‍ ഡയറക്ടര്‍ ബ്രഹ്മചാരി വിശ്വനാഥാമൃത ചൈതന്യ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രൊഫ. സ്റ്റുവര്‍ട്ട് ക്ലാര്‍ക്ക്, പ്രൊഫ. മോറിസ് ഈസന്‍, പ്രൊഫ. പ്രശാന്ത് കാമത്ത്, പ്രൊഫ.ലെസ്ലി യിവോ, പ്രൊഫ. അജയഘോഷ്, പ്രൊഫ. കുരുവിള ജോസഫ് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.
കെമിസ്ട്രി വിഭാഗം മേധാവി ഡോ. ശ്രീധ ശംഭുദേവന്‍, ഡോ. സീന എസ് പിള്ള, ഡോ. നവീന്‍ വി. കുല്‍ക്കര്‍ണി, ഡോ. എസ്. സ്മിത ചന്ദ്രന്‍ എന്നിവര്‍ സെമിനാറിന് നേതൃത്വം നല്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഹൈബ്രിഡ് സമ്മേളനത്തിന്റെ ഭാഗമായി. ലണ്ടനിലെ റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രി, മുംബൈയിലെ അസോസിയേഷന്‍ ഓഫ് കെമിസ്ട്രി ടീച്ചേഴ്സിന്റെയും സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്.
നാനോ ടെക്നോളജി, അഡ്വാന്‍സ്ഡ് എനര്‍ജി മെറ്റീരിയല്‍സ്, ഓര്‍ഗാനിക് ആന്‍ഡ് മെഡിസിനല്‍ കെമിസ്ട്രി, ഓര്‍ഗാനിക് ഫോട്ടോകെമിസ്ട്രി തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകളും ചര്‍ച്ചകളും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: