റാഞ്ചി :ദുര്‍ബല വനവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി 24,000 കോടി രൂപയുടെ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 220 ജില്ലകളിലെ 22,544 ഗ്രാമങ്ങളില്‍ താമസിക്കുന്ന 28 ലക്ഷത്തില്‍പരം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ ‘വികസിത് ഭാരത് സങ്കല്പ് യാത്രയ്ക്കും പ്രധാനമന്ത്രി തുടക്കമിട്ടു.വികസിത് ഭാരത് സങ്കല്പ് യാത്ര ജനങ്ങളിലേക്ക് എത്തിച്ചേരാനുള്ള സര്‍ക്കാരിന്റെ എക്കാലത്തെയും വലിയ സംരംഭമാണ്. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് അറിവ് പകരാനും വിവരങ്ങള്‍ നല്‍കാനും വികസിത് ഭാരത് സങ്കല്പ് യാത്ര സഹായിക്കും.
ജാര്‍ഖണ്ഡില്‍ 7200 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികളുടെ തറക്കല്ലിടലും നടത്തി. 18,000 കോടി രൂപയുടെ പിഎം-കിസാന്‍ പദ്ധതിയുടെ 15-ാം ഗഡുവും പ്രധാനമന്ത്രി വിതരണം ചെയ്തു.
മൂന്ന് തുല്യ ഗഡുക്കളായി പ്രതിവര്‍ഷം ആറായിരം രൂപയുടെ സാമ്പത്തിക ആനുകൂല്യം നേരിട്ട് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്നതാണ് പിഎം-കിസാന്‍ പദ്ധതി. രാജ്യത്തുടനീളമുള്ള പതിനൊന്ന് കോടിയിലധികം കര്‍ഷകര്‍ക്ക് 2.61 ലക്ഷം കോടിയിലധികം രൂപ നല്‍കിയിട്ടുണ്ട്. രണ്ട് ദിവസത്തെ ജാര്‍ഖണ്ഡ് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്നലെ രാത്രിയാണ് റാഞ്ചിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: