മുംബൈ : സഹാറ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ സുബ്രത റോയ് (75) അന്തരിച്ചു. മെറ്റാസ്റ്റാറ്റിക് മാലിഗ്നന്‍സി, ഹൈപ്പര്ടെന്ഷന്, പ്രമേഹം തുടങ്ങിയ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഭാര്യ സ്വപ്ന റോയി. മക്കള്‍ സുശാന്ത് റോയ്, സീമന്തോ റോയ്.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് അദ്ദേഹത്തെ മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ഹോസ്പിറ്റലിലും മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലും പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ നഷ്ടം സഹാറ ഇന്ത്യ പരിവാറിന് ആഴത്തില്‍ അനുഭവപ്പെടുമെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്വാനയില് പറയുന്നുണ്ട്.
1948-ല്‍ ബീഹാറിലെ അരാരിയയില്‍ ജനിച്ച സുബ്രത റോയി സഹാറ ഇന്ത്യ പരിവാര്‍ 1978-ലാണ് ആരംഭിക്കുന്നത്. 1990ല്‍ സുബ്രത റോയ് ലഖ്നൗവിലേക്ക് ചേക്കേറുകയും നഗരത്തെ തന്റെ കമ്പനിയുടെ ആസ്ഥാനമാക്കി മാറ്റുകയും ചെയ്തു. സഹാറ ചിട്ടി ഫണ്ട് കുംഭകോണത്തെ തുടര്‍ന്ന് കമ്പനി പിന്നീട് ഏറെ പ്രതിസന്ധികള്‍ നേരിട്ടു. 2012ല്‍ സഹാറയുടെ നിക്ഷേപ പദ്ധതി നിയമവിരുദ്ധമാണെന്ന സുപ്രീംകോടതി വിധി വരികയും കമ്പനി ഏറെ പ്രതിസന്ധികള്‍ നേരിടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: