Categories: Business

ബൈജൂസിന്റെ അമേരിക്കന്‍ ധനകാര്യസ്ഥാപനത്തിന് നല്‍കാനുള്ള 1400 കോടി രൂപ കടം വീട്ടി ഡോ. രഞ്ജന്‍ പൈ

സാമ്പത്തിക പ്രശ്നങ്ങളില്‍ വലയുന്ന ബൈജൂസിന് രക്ഷകനായി മണിപ്പാല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ രഞ്ജന്‍ പൈ. അമേരിക്കന്‍ ധനകാര്യസ്ഥാപനമായ ഡേവിഡ് സണ്‍ കെംപ് നര്‍ കാപ്പിറ്റല്‍ മാനേജ് മെന്‍റിനുള്ള കടം വീട്ടാനാണ് 1400 കോടി രൂപ രഞ്ജന്‍ പൈ നല്‍കിയത്.

Published by

ബെംഗളൂരു: സാമ്പത്തിക പ്രശ്നങ്ങളില്‍ വലയുന്ന ബൈജൂസിന് രക്ഷകനായി മണിപ്പാല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ രഞ്ജന്‍ പൈ. അമേരിക്കന്‍ ധനകാര്യസ്ഥാപനമായ ഡേവിഡ് സണ്‍ കെംപ് നര്‍ കാപ്പിറ്റല്‍ മാനേജ് മെന്‍റിനുള്ള കടം വീട്ടാനാണ് 1400 കോടി രൂപ രഞ്ജന്‍ പൈ നല്‍കിയത്.

2021ലാണ് എന്‍ട്രന്‍സ് കോച്ചിംഗ് മേഖലയില്‍ മുന്‍നിരക്കമ്പനിയായ ആകാശ് എജ്യുക്കേഷണല്‍ സര്‍വ്വീസിനെ ബൈജൂസ് 100 കോടി ഡോളറിന് വാങ്ങിയത്. ഈ സമയത്ത് ആകാശിന്റെ ഓഹരികള്‍ പണയം വെച്ച് ഡേവിഡ് സണ്‍ കെംപ് നര്‍ കാപ്പിറ്റല്‍ മാനേജ് മെന്‍റില്‍ നിന്നും ബൈജൂസ് കടം എടുത്തിരുന്നു. ഏറ്റവുമൊടുവില്‍ 25 കോടി ഡോളറിന്റെ ഒരു വായ്പയുടെ തിരിച്ചടവില്‍ ബൈജൂസ് വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ഡേവിഡ് സണ്‍ കെംപ് നര്‍ കാപ്പിറ്റല്‍ മാനേജ് മെന്‍റ് അമേരിക്കന്‍ കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ഡേവിഡ് സണ്‍ കെംപ് നര്‍ കാപ്പിറ്റല്‍ മാനേജ് മെന്‍റിന് അനുകൂലമായ വിധിയാണ് കോടതിയില്‍ നിന്നുണ്ടായത്. ഇതോടെയാണ് 1400 കോടി രൂപ തിരിച്ചടയ്‌ക്കേണ്ടത് അത്യാവശ്യമായി വന്നത്. ഈ ഘട്ടത്തിലാണ് ഡോ. രഞ്ജന്‍ പൈ രക്ഷകനായി എത്തിയത്. രഞ്ജന്‍ പൈ നല്‍കിയ 1400 കോടി രൂപയില്‍ 800 കോടി രൂപ ഡേവിഡ്സണ്‍ കെംപ്നര്‍ കാപ്പിറ്റല്‍ മാനേജ്മെന്‍റിനുള്ള മുതലും 600 കോടി രൂപ പലിശയുമാണ്.

ആശുപത്രികളും വിദ്യാഭ്യാസസ്ഥാപനങ്ങളും ഉള്‍പ്പെട്ട കര്‍ണ്ണാടകയിലെ മാംഗ്ലൂര്‍ ആസ്ഥാനമായ മണിപ്പാല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനായ ഡോ. രഞ്ജന്‍ പൈയും കുടുംബവും ഇത്രയും വലിയ സാമ്പത്തിക സഹായം ബൈജൂസിന് നീട്ടിയതിന് പിന്നില്‍ വ്യക്തമായ കണക്കുകൂട്ടലുകളുണ്ട്. നീറ്റ്- ജെഇഇ എന്‍ട്രന്‍സ് കോച്ചിംഗ് സ്ഥാപനമായ ആകാശിനെ സ്വന്തമാക്കാന്‍ ഡോ. രഞ്ജന്‍ പൈ ആലോചിക്കുന്നുണ്ട്. 1400 കോടി രൂപയുടെ നിക്ഷേപത്തോടെ ആകാശിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഡോ. രഞ്ജന്‍ പൈ എത്തിക്കഴിഞ്ഞു. ആകാശിനെ നയിക്കാന്‍ ആകാശ് സ്ഥാപിച്ച ആകാശ് ചൗധരി തന്നെ മടങ്ങിയെത്തുകയാണ്. ഇത് ആകാശിനെ വിപണിയില്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കരുതുന്നു.

ഡോ. രഞ്ജന്‍ പൈ ബൈജൂസില്‍ നടത്തിയ നിക്ഷേപം ആകാശിന്റെയും ബൈജൂസിന്റെയും വിശ്വാസ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് മറ്റ് വന്‍കിട നിക്ഷേപകരെ ബൈജൂസിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക