തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്‌ക്കും ചികിത്സയ്‌ക്കായി ചെലവായ തുക സര്‍ക്കാര്‍ അനുവദിച്ച് ഉത്തരവിറക്കി. 2021 മുതലുള്ള ചികിത്സാ ചെലവുകള്‍ക്ക് അംഗീകാരം നല്‍കിക്കൊണ്ടാണ് സര്‍ക്കാരിന്റെ ഉത്തരവ്. നിലവില്‍ 2021 മുതലുള്ള ചികിത്സാ ചെലവുകളാണ് അനുവദിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിക്കും ഭാര്യ കമലയ്‌ക്കുമായി 74.99 ലക്ഷം രൂപയാണിപ്പോള്‍ അനുവദിച്ചിരുന്നത്. 2022 ജനുവരിയിലും ഏപ്രില്‍, മെയ് മാസങ്ങളിലുമായാണ് മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി ചികിത്സ തേടിയത്. 7209482 രൂപയാണ് മയോക്ലിനിക്കില്‍ ചെലവായത്. ഭാര്യ കമല തിരുവനന്തപുരം ലെജിസ്ലേറ്റീവ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കിലാണ് ചികിത്സ തേടിയത്. ഈ തുകയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
2022 ജനുവരി മാസത്തില്‍ മയോ ക്ലിനിക്കില്‍ 29,82,039 രൂപയാണ് ചെലവായത്. പിന്നീട് ഏപ്രില്‍, മെയ് മാസങ്ങളില്‍ മുഖ്യമന്ത്രി വീണ്ടും ചികിത്സയ്‌ക്കെത്തിയപ്പോള്‍ 42,27,443 രൂപയും ചെലവായിട്ടുണ്ട്. കമലയ്‌ക്കായി 47,769 രൂപയാണ് ചെലവായത്. ഇതേ ക്ലിനിക്കില്‍ മുഖ്യമന്ത്രിയുടെ ചികിത്സയ്‌ക്കായി ചെലവായ 28,646 രൂപയും അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പെന്‍ഷന്‍ നല്‍കാന്‍ കൂടി പണമില്ലന്ന് ആവര്‍ത്തിക്കുന്നതിനിടയിലാണ് സര്‍ക്കാര്‍ മുക്കാല്‍ കോടിയോളം മുഖ്യമന്ത്രിയുടേയും ഭാര്യയുടേയും ചികിത്സാ ചെലവായി നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: