മുംബൈ: റെയ്മണ്ട്സ് ഉടമ ഗൗതം സിംഘാനിയയും ഭാര്യയും ബന്ധം പിരിഞ്ഞു. 32 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്.
സോളിസിറ്റര്‍ നാദര്‍ മോദിയുടെ മകള്‍ നവാസ് മോദിയെ 1999ല്‍ ആണ് ഗൗതം സിംഘാനിയ വിവാഹം കഴിച്ചത്. “പഴയ ദീപാവലികള്‍ പോലെയല്ല ഈ ദീപാവലി”- എന്നായിരുന്നു വിവാഹമോചനത്തെക്കുറിച്ചുള്ള ഗൗതം സിംഘാനിയയുടെ പ്രതികരണം.
എട്ട് വര്‍ഷത്തെ പ്രണയശേഷമായിരുന്നു ഇവരുടെ വിവാഹം. നിഹാരിക, നിസ എന്നീ രണ്ട് മക്കളുണ്ട്. വിവാഹബന്ധം വേര്‍പിരിഞ്ഞയുടന്‍ സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ റെയ്മണ്ട്സ് മുംബൈയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് വിപുലപ്പെടുത്തുമെന്ന് ഗൗതം സിംഘാനിയ കുറിച്ചു. മുംബൈ മെട്രോപൊളിറ്റന്‍ പരിധിയില്‍ 5000 കോടി രൂപയുടെ മൂന്ന് റിയല്‍ എസ്റ്റേറ്റ് പദ്ധതികളാണ് ഗൗതം സിംഘാനിയ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: