തിരുവനന്തപുരം: അനിശ്ചിതകാല ബസ് സമരത്തില്‍ നിന്ന് സ്വകാര്യ ബസ് ഉടമകള്‍ പിന്മാറി.ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണിത്.
140 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ സര്‍വീസ് നടത്തിയിരുന്ന 149 ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കിയത് പുന പരിശോധിക്കുമെന്ന് മന്ത്രി ചര്‍ച്ചയില്‍ ഉറപ്പ് നല്കി. അതേ സമയം സീറ്റ് ബെല്‍റ്റും ക്യാമറയും വേണമെന്ന തീരുമാനത്തില്‍ മാറ്റമില്ല.ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റ് സ്വകാര്യ ബസുകള്‍ക്കും അനുവദിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു.
വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് സംബന്ധിച്ച് ഡിസംബര്‍ 31 ന് മുമ്പ് രഘുരാമന് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം തൃപ്തികരമല്ലെന്ന് ബസുടമകള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: