കോഴിക്കോട് : സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിനിടെ അധ്യാപകര്‍ തമ്മില്‍ സംഘര്‍ഷം. എരവന്നൂര്‍ എയുപി സ്‌കൂളിലാണ് യോഗത്തിനിടെ അധ്യാപകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
എന്‍ടിയു ഉപജില്ലാ ട്രഷററും സ്‌കൂളിലെ അധ്യാപികയുമായ സുപ്രീന, ഇവരുടെ ഭര്‍ത്താവ് ഷാജി, ഇതേ സ്‌കൂളിലെ മറ്റ് അധ്യാപകരായ പി.ഉമ്മര്‍, വീ.വീണ, കെ.മുഹമ്മദ് ആസിഫ്, അനുപമ, എം.കെ. ജസ്ല എന്നിവര്‍ക്കാണ് പരിക്കേറ്റത്.
എരവന്നൂര്‍ സ്‌കൂളിലെ അധ്യാപികയായ ഭാര്യ സുപ്രീനയെയും മകനെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയതായിരുന്നു മറ്റൊരു സ്‌കൂളിലെ അധ്യാപകനും എന്‍ടിയു ജില്ലാ നേതാവുമായ ഷാജി. ഇയാള്‍ സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേരുന്നതിനിടെ ആക്രമിച്ചെന്നാണ് മറ്റ് അധ്യാപകര്‍ ആരോപിക്കുന്നത്. എന്നാല്‍ അധ്യാപകര്‍ തങ്ങളെ ആക്രമിച്ചെന്നാണ് സുപ്രീനയുടേയും ഭര്‍ത്താവിന്റേയും ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: