തൃശൂര്‍ : വാര്‍ദ്ധക്യ പെന്ഷന് വൈകിപ്പിക്കുന്ന സര്‍ക്കാര്‍ നടപടി ക്രൂരമെന്ന് സുരേഷ്ഗോപി. വൃദ്ധരുടെ വിഷമങ്ങള്‍ സര്‍ക്കാര്‍ കാണാതെപോകരുതെന്നും പറഞ്ഞു. എസ് ജി കോഫി ടൈമില്‍ നാടിന്റെ പൊതുവായ വികസന പ്രശ്നങ്ങള്‍ സുരേഷ് ഗോപിയുമായി പങ്കുവെയ്ക്കാന്‍ നൂറുകണക്കിനാളുകള്‍.
ചിറക്കാക്കോട് , അമ്മാടം എന്നിവിടങ്ങളിലായിരുന്നു ഇന്നലെ എസ്ജി കോഫി ടൈം പരിപാടികള്‍. സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ രണ്ടു പരിപാടിയിലും പങ്കെടുത്തു. നാടിന്റെ പൊതുവായ വികസന പ്രശ്നങ്ങള്‍, കാര്‍ഷിക, തൊഴില്‍ മേഖലകളിലെ മുരടിപ്പ്, തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളാണ് ജനങ്ങള്‍ മുന്‍ രാജ്യസഭാംഗം കൂടിയായ സുരേഷ് ഗോപിക്ക് മുന്നില്‍ അവതരിപ്പിച്ചത്.
ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് വികസനത്തിന് ആവശ്യമായ പദ്ധതി രൂപരേഖ തയ്യാറാക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് മുന്നില്‍ തീര്‍ച്ചയായും ഈ പദ്ധതികള്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ബിജെപി ജില്ലാ പ്രസിഡണ്ട് കെ.കെ. അനീഷ്കുമാറും മറ്റ് നേതാക്കളും പരിപാടികളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: