പഴയങ്ങാടി: യൂറോപിലേക്കും സ്‌പെയിലേക്കും അടക്കം വിദേശ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതി ബെംഗളൂരുവില്‍ പിടിയിലായി.
പഴയങ്ങാടിയില്‍ ജിംനേഷ്യം നടത്തുന്ന മാടായി തിരുവര്‍കാട്ട് കാവിന് സമീപമുള്ള സജിത് പത്മനാഭന്‍ എന്ന എ.വി. സജിത്ത്കുകുമാര്‍ (42) നെയാണ് പഴയങ്ങാടി സിഐ ഇ.ടി. സന്തോഷ്‌കുമാറിന്റെ നേതൃത്ത്വത്തിലുള്ള സംഘം ഫ്ലാറ്റില്‍ നിന്ന് പിടികൂടിയത്.
വിസയിടപാടില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ട കണ്ണോം കൊട്ടിലയിലെ ഇടത്തിലെവളപ്പില്‍ വൈശാഖ് (30) ന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ കിട്ടിയ ര
ഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. തട്ടിപ്പ് കേസിലെ കൂട്ടുപ്രതിയായ ഇരിട്ടി സ്വദേശിനിയായ സ്മിത (27) വിദേശത്തേക്ക് കടന്നതായണ് വിവരം.
പരിയാരത്ത് വളയാങ്കോട് സ്വദേശി രതിഷ്, രണ്ട് സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്ന്‌ജോലി വാഗ്ദാനം ചെയ്ത് 14 ലക്ഷം രൂപ തട്ടിയെടുത്തു വഞ്ചിച്ചെന്ന പരാതിയിലാണ് ഇവരുടെ പേരില്‍ വഞ്ചന കുറ്റത്തിന് കേസെടുത്തത്.
ജോലി വാഗ്ദാനം ചെയ്ത് 2020 മുതല്‍ ബാങ്ക് വഴിയും നേരിട്ടും 5 ലക്ഷത്തി മുപ്പത്തി ആറായിരം രൂപ കൈപറ്റുകയും തുടര്‍ന്ന് ജോലിക്കുള്ള വിസയോ പണമോ തിരിച്ചു നല്‍കാതെ വഞ്ചിച്ചു എന്ന പരാതിയിലാണ് കേസ്. വിദേശങ്ങളിലേക്ക് ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ പലരില്‍ നിന്നും തട്ടിയെന്ന പരാതിയില്‍ പയ്യന്നൂര്‍, തളിപ്പറമ്പ്, കണ്ണപുരം, പരിയാരം എന്നീ സ്റ്റേഷനുകളിലും ഇവര്‍ക്കെതിരെ പരാതിയുണ്ട്.
വിവിധ സ്റ്റേഷനുകളിലെ പരാതിയില്‍ 4കോടിയോളം രൂപയാണ് ഇവര്‍ ജനങ്ങളെ വഞ്ചിച്ച് അടിച്ചുമാറ്റിയതെന്നാണ് പ്രാഥമിക നിഗമനം. എഎസ്‌ഐ പ്രസന്നന്‍, സിപിഒമാരായ ചന്ദ്രകുമാര്‍, സിയാദ് തുടങ്ങിയവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് സിഐ സന്തോഷ് കുമാര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: