തിരുവനന്തപുരം: താന്‍ ഒരു റബര്‍ സ്റ്റാമ്പല്ലെന്നും ബില്ലുകളില്‍ ഒപ്പിടണമെങ്കില്‍ മുഖ്യമന്ത്രി നേരിട്ടു വന്നുകണ്ട് തന്റെ സംശയങ്ങള്‍ ദുരീകരിക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വെറുതേ ബില്ലുകളില്‍ ഒപ്പിടില്ല. സംശയങ്ങള്‍ ഉണ്ട്. ദയവായി വന്ന് അവ വിശദീകരിക്കുക. വന്ന് വിശദീകരണം നല്‍കിയില്ലെങ്കില്‍ ഞാന്‍ എങ്ങനെയാണ് തീരുമാനങ്ങള്‍ എടുക്കുക. രാജ്ഭവനിലേക്ക് മാര്‍ച്ചു നടത്തുകയെന്നതു പോലുള്ള സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് വഴങ്ങില്ല. അവര്‍ക്ക് ഇത് മറ്റെവിടെയെങ്കിലും പയറ്റാം. ഇത്തരം പല സമ്മര്‍ദ്ദ തന്ത്രങ്ങള്‍ കണ്ടിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
അധികചിലവ് ആവശ്യപ്പെടുന്ന വാര്‍ത്ത ഗവര്‍ണര്‍ നിഷേധിച്ചു. ചിലവ് സംബന്ധിച്ച കാര്യങ്ങള്‍ രാജ്ഭവനും സര്‍ക്കാരും തമ്മിലാണ് നടത്തുന്നത്. അധിക പണം വേണമെന്ന് താന്‍ അയയ്ച്ച ഒരു കത്ത് എങ്കിലും സര്‍ക്കാര്‍ കാണിക്കട്ടെ. താന്‍ ഒപ്പിട്ട ഒരു കത്ത് പോലും ആര്‍ക്കും കാണിക്കാനാവില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: