കൊച്ചി:കളമശേരിയില്‍ സ്ഫോടനം നടത്തുന്നതിന് മുമ്പ് ചെറിയ രീതിയില്‍ പരീക്ഷണ സ്ഫോടനങ്ങള്‍ നടത്തിയിരുന്നുവെന്ന് പ്രതി ഡൊമിനിക് മാര്ട്ടിന്. പലതവണ വിവിധയിടങ്ങളിലായി ചെറുപരീക്ഷണങ്ങള്‍ നടത്തി പോരായ്മകള്‍ കണ്ടെത്തി. ഇവ പരിഹരിച്ച് വീണ്ടും പരീക്ഷിച്ചു.
തുടര്‍ന്നാണ് ആളപായം ഉറപ്പാക്കും വിധത്തിലുള്ള ബോംബുകള്‍ നിര്‍മിച്ച് കളമശേരിയിലെ യഹോവസാക്ഷികളുടെ യോഗത്തില്‍ വച്ചത്. ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി)യുടെ പ്രവര്‍ത്തനമാണ് പ്രതി പരീക്ഷിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍.
സ്ഫോടനത്തെത്തുടര്‍ന്ന് 17 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ ഏഴ് പേര് തീവ്രപരിചരണ വിഭാഗത്തിലാണ്.ഒരാളുടെ നില ഇപ്പോഴും ഗുരുതരമാണ്.
സ്ഫോടനത്തില്‍ ഇതുവരെ അഞ്ച് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: