Categories: Kerala

നവകേരള സദസിന് സൗജന്യമായി സ്വകാര്യ ബസുകള്‍ ആവശ്യപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പ്

മലപ്പുറത്ത് നാല് ദിവസത്തെ പരിപാടിക്കായി അറുപത് ബസുകള്‍ ആവശ്യപ്പെട്ടതായാണ് ഉടമകള്‍ വെളിപ്പെടുത്തുന്നത്.

Published by

കോഴിക്കോട്: നവകേരള സദസിന് ആള്‍ക്കാരെ എത്തിക്കാന്‍ ബസുകള്‍ സൗജന്യമായി വിട്ടു നല്‍കണമെന്ന് സ്വകാര്യബസുടമകളോട് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പധികൃതര്‍.മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം ആവശ്യപ്പെട്ട് സമ്മര്‍ദം ചെലുത്തുന്നതായി ബസുടമകള്‍ പരാതിയുമായി മുന്നോട്ട് വന്നു.

എന്നാല്‍, വാടക നല്‍കാതെ ബസ് വിട്ടുനല്‍കില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. നവകേരള സദസിന് ആവശ്യമായ ഗതാഗത സൗകര്യം ഏര്‍പ്പെടുത്തണമെന്ന് അതത് ജില്ലകളിലെ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നോഡല്‍ ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്ന മുറയ്‌ക്ക് വാഹനങ്ങള്‍ എത്തിച്ച് നല്‍കണെന്നാണ് ആവശ്യം.

മലപ്പുറത്ത് നാല് ദിവസത്തെ പരിപാടിക്കായി അറുപത് ബസുകള്‍ ആവശ്യപ്പെട്ടതായാണ് ഉടമകള്‍ വെളിപ്പെടുത്തുന്നത്.ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന നവകേരള സദസിന് ബസ് വിട്ടു നല്‍കിയാല്‍ പതിനായിരം രൂപ മുതല്‍ ഇരുപതിനായിരം രൂപ വരെ നഷ്ടമുണ്ടാകുമെന്ന് ഉടമകള്‍ പറയുന്നു. അതേസമയം ഉദ്യോഗസ്ഥര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ ബസുകള്‍ വിട്ടു നല്‍കാമെന്നാണ് ഉടമകളുടെ നിലപാട്.സേവനമെന്ന നിലയിലാണ് ബസുകള്‍ ആവശ്യപ്പെട്ടതെന്നും ആരെയും നിര്‍ബന്ധിച്ചിട്ടില്ലെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by