കായംകുളം: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പന്ത്രണ്ട് വിളക്ക് വൃശ്ചികോത്സവത്തിനായി പടനിലം ഒരുങ്ങി. 17ന് ആരംഭിച്ച് 28ന് സമാപിക്കും. ഒരുക്കങ്ങളുടെ മുന്നോടിയായി ഭജനംപാര്ക്കുന്നതിനുള്ള കുടിലുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി.
പരബ്രഹ്മ സ്വരൂപത്തിന് അഭിമുഖമായി വരുന്ന കുടിലുകള്‍ക്ക് 4500 രൂപയും, അല്ലാത്തവയ്ക്ക് 3500 രൂപയുംഎന്ന കണക്കിലുമാണ് പന്ത്രണ്ട് ദിവസത്തേയ്ക്കുള്ള വാടകയായി ദേവ
സ്വത്തില്‍ അടയ്ക്കേണ്ടത്. ഓലക്കുടിലുകള്‍ക്ക് പകരം ഷീറ്റുകൊണ്ടുള്ള കുടിലുകളാണ് ഇത്തവണയും.
കുടിലുകള്‍ ലഭിക്കാത്തവര്‍ക്ക്് ഭജനം പാര്‍ക്കാനും വിശ്രമിക്കാനും കിഴക്കും പടിഞ്ഞാറും ആല്‍ത്തറകള്‍, സേവപ്പന്തലുകള്‍ എന്നിവിടങ്ങള്‍ ഉപയോഗിക്കാം. കൂടാതെ ഓംകാരം സത്രത്തില്‍ നൂറ്റി ഒന്നും, പരബ്രഹ്മ സത്രത്തില്‍ മുപ്പത്തിയഞ്ചും, ഗസ്റ്റ്ഹൗസില്‍ പതിനഞ്ച് എന്നകണക്കിലും ഭക്തര്‍ക്ക് ഭജനം പാര്‍ക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
17ന് വൈകിട്ട് നാലിന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് പി. സോമരാജന് വൃശ്ചികോത്സവം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. സി.ആര്.മഹേഷ് എംഎല്‍എ അദ്ധ്യക്ഷനാകും. അബ്ദുസ്സമദ് സമദാനി എംപി മുഖ്യാതിഥിയായി പങ്കെടുക്കും.
വൃശ്ചികോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി 17 സബ് കമ്മിറ്റികള്‍ സെക്രട്ടറി കെ. ഗോപിനാഥന്, പ്രസിഡന്റ് ജി. സത്യന്, ട്രഷറര്‍ പ്രകാശന് വലിയഴീക്കല്‍, രക്ഷാധികാരി
എം.സി. അനില്‍കുമാര്‍, കാര്യനിര്‍വഹണ സമിതി അംഗ ങ്ങള് തുടങ്ങിയവരുടെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുണ്ട്.
പോലീസിന്റെ നിര്‍ദ്ദേശപ്രകാരം ക്ഷേത്രവളപ്പിനുള്ളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണ്.
എല്ലാവിധ കച്ചവട സ്ഥാപനങ്ങള്‍ക്കും പഞ്ചായത്തിന്റെ താല്‍ക്കാലിക ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വൃശ്ചികം ഒന്നു മുതല്‍ രാവിലെ ഏഴുമുതല്‍ മുതല്‍ വൈകിട്ട് മൂ
ന്നുവരെ ഭക്തര്‍ക്കായി കഞ്ഞിസദ്യയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസ് ഉള്‍പ്പെടെ അഞ്ഞൂറോളം വരുന്ന ജോലിക്കാര്‍ക്ക് പ്രത്യേക ഭക്ഷണ സൗകര്യവും കൂപ്പണ്‍ വ്യവസ്ഥയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പോലീസ്, ഫയര്‍ ഫോഴ്സ്, ആരോഗ്യ വകുപ്പ്, എന്നീ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തയ്യാറെടുപ്പുകളും പുരോഗമിക്കുന്നു. ക്ഷേത്ര പരിസര ശുചീകരണവുമായി ബന്ധപ്പെട്ടുള്ള ശുചീകരണ പ്രവൃത്തികള്‍ എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹൈപ്പവര്‍ എന്ന കമ്പിനിക്ക് നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: