Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജകുടുംബത്തെ അനാവശ്യവിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കാന്‍ നീക്കമോ?

പഴയ രാജകുടുംബം യാഥാസ്ഥിതികരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മനപൂര്‍വ്വം നീക്കങ്ങള്‍ നടക്കുന്നുണ്ടോ എന്ന് സംശയമുണരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2023, 06:44 pm IST
in Kerala

രാജകുടുംബത്തെ അനാവശ്യവിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കാന്‍ നീക്കമോ?
പഴയ രാജകുടുംബം യാഥാസ്ഥിതികരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മനപൂര്‍വ്വം നീക്കങ്ങള്‍ നടക്കുന്നുണ്ടോ എന്ന് സംശയമുണരുന്നു. ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികത്തില്‍ രാജകുടുംബത്തെ നാണം കെടുത്തുന്ന രീതിയിലുള്ള നോട്ടീസ് പുറത്തിറങ്ങിയ സംഭവം.

രാജകുടുംബത്തെ പരക്കെ വാഴ്‌ത്തുന്ന ഈ നോട്ടീസ് ബോധപൂര്‍വ്വം തയ്യാറാക്കിയതാണോ എന്ന് വരെ സംശയമുണരുന്നുണ്ട്. നാടുവാഴിത്തത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലും രാജഭക്തി നിറഞ്ഞു നില്‍ക്കുന്ന രീതിയിലുമാണ് ഈ നോട്ടീസ്. അതിഥികളായ രാജകുടുംബാംഗങ്ങളെ വിശേഷിപ്പിക്കുന്നത് രാജ്ഞിമാര്‍ എന്നും തമ്പുരാട്ടിമാര്‍ എന്നും വിശേഷിപ്പിച്ചതും വിമര്‍ശനത്തിന് കാരണമായി. രാജകുടുംബാംഗങ്ങളുടെ പ്രേരണയാലല്ല ഈ നോട്ടീസ് പുറത്തിറങ്ങിയതെങ്കിലും ഇതിന്റെ പേരില്‍ വിമര്‍ശനം അനുഭവിക്കേണ്ടി വരുന്നത് രാജകുടുംബാംഗങ്ങളാണ്.

വിവാദമായതിനെ തുടര്‍ന്ന് പരിപാടിയുടെ നോട്ടീസ് ദേവസ്വം ബോര്‍ഡ് പിന്‍വലിച്ചിരുന്നു. വിവാദത്തെ തുടര്‍ന്ന് നവീകരിച്ച ക്ഷേത്രപ്രവേശന വിളംബര സ്മാരകത്തിന്റെ സമര്‍പ്പണം, ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികം എന്നിവ പ്രമാണിച്ച് നടത്തിയ ചടങ്ങില്‍ നിന്നും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി, പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായി എന്നിവര്‍ വിട്ടു നിന്നു.

ഇതുപോലെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു സ്വകാര്യ ചാനല്‍ അശ്വതീതിരുന്നാല്‍ ഗൗരി ലക്ഷ്മീഭായിയുമായി നടത്തിയ അഭിമുഖത്തില്‍ തമ്പുരാട്ടി ആര്‍ത്തവത്തെക്കുറിച്ച് പറഞ്ഞ ഒരു ഭാഗം മാത്രമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ഇത് പ്രചരിപ്പിച്ചതിന് പിന്നിലും തമ്പുരാട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ബോധപൂര്‍വ്വ ശ്രമങ്ങള്‍ ഉണ്ടായിരുന്നു എന്ന് ഒരു വിഭാഗം സംശയിക്കുന്നുണ്ട്. നവോത്ഥാനമൂല്യങ്ങള്‍ക്ക് ചേരാത്ത പഴയമൂല്യങ്ങള്‍ കെട്ടിപ്പിടിച്ചുനില്‍ക്കുന്നവരെ രാജകുടുംബാംഗങ്ങളെന്ന പ്രതിച്ഛായ നിര്‍മ്മിക്കാന്‍ ഗൂഢാലോചനയുണ്ടെന്ന് വരെ സംശയിക്കുന്നുണ്ട്. വാസ്ത വവത്തില്‍ അഗാധമായ വായനയും പല വിഷയങ്ങളിലും പാണ്ഡിത്യവുമുള്ള അശ്വതിതിരുനാല്‍ ഗൗരിലക്ഷ്മീഭായിയെ ഇത്തരത്തില്‍ ചിത്രീകരിക്കുന്നതില്‍ പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. “തമ്പുരാട്ടിയെ ട്രോളുന്നവരോട് സഹതാപം മാത്രമേയുള്ളൂ. തമ്പുരാട്ടിയെ വിമര്‍ശിക്കുന്നവര്‍ക്ക് അവരുടേതായ രാഷ്‌ട്രീയ അജണ്ടകളുണ്ട്. ഇതിന് മുന്‍പ് ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദമുണ്ടായപ്പോഴും ഒരു പാട് പേര്‍ തമ്പുരാട്ടിയെ ട്രോളിയിരുന്നു. ഇന്ന് കേരളം ഉപയോഗിക്കുന്ന പല നല്ല പ്രതീകങ്ങളും ഈ ചേരരാജവംശത്തില്‍ നിന്നും ഉണ്ടായതാണ്. തമ്പുരാട്ടിയുടെ മഹത്വം എന്തെന്ന് അറിയാത്തവരാണ് ഇങ്ങിനെ തമ്പുരാട്ടിയെ വിമര്‍ശിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചേരരാജവംശത്തിന്റെ ഇന്നത്തെ പ്രതിനിധിയായ തിരുവിതാംകൂര്‍ രാജവംശത്തെ പ്രതിനിധീകരിക്കുന്ന തമ്പുരാട്ടി ആര്‍ത്തവത്തെക്കുറിച്ച് പറഞ്‍ ഒരു കമന്‍റിനെ ഇത്രയ്‌ക്കധികം ട്രോളുന്നതിന് പിന്നില്‍ രാഷ്ടീയ അജണ്ട തന്നെയാണ്. വാസ്തവത്തില്‍ ആര്‍ത്തവ കാലത്ത് സ്ത്രീകളുടെ ശരീരത്തില്‍ നടക്കുന്ന സൈക്കോ സൊമാറ്റിക് മാറ്റങ്ങളെവിമര്‍ശിക്കുന്നവര്‍ ക്രിസ്തീയ സമൂഹത്തിലും ഇസ്ലാമിക സമുഹത്തിലും ഉണ്ട്. അതൊക്കെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്.”- ഇതായിരുന്നു രാഹുല്‍ ഈശ്വര്‍ ഇത് സംബന്ധിച്ച് നടത്തിയ വിമര്‍ശനം.

Tags: Ashwati Thirunal Gauri Lakshmi BhaiperiodsLeft govtRoyal Familytravancore devaswom boardRenaissanceControversyPrincessTravancore royal family
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

Kerala

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

Kerala

ശബരിമല സ്വര്‍ണക്കൊള്ളയുടെ നാണക്കേട് മാറണം; സ്‌പോണ്‍സര്‍ഷിപ്പിനും പദ്ധതിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

ഇടതുപക്ഷ സഹകരണ സംഘങ്ങളുടെ പ്രതികാരം; കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി

എം.വി. ഗോവിന്ദന്‍ പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ്

സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് സംവരണം എന്തിന്: സുപ്രീംകോടതി

കോഴിക്കോട് കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 60-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള സംസ്ഥാന സമിതി യോഗം എ.കെ.ബി. നായര്‍ ഉദ്ഘാടനം ചെയ്യുന്നു

ക്ഷേത്രങ്ങളുടെ ഭൂസ്വത്തുക്കള്‍ നഷ്ടമായതിന് കാരണം സര്‍ക്കാര്‍ നയം: എ.കെ.ബി. നായര്‍

നാമജപസമര കേസുകള്‍ പിന്‍വലിക്കണം; പൂജാദ്രവ്യങ്ങളില്‍ മായം കലര്‍ത്തുന്നത് തടയണം:ക്ഷേത്ര സംരക്ഷണ സമിതി

പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ജെന്‍സീ കലാപം ലക്ഷ്യമിട്ട് പാകിസ്ഥാനിലും കോക് റോച്ച് ജനതാ പാര്‍ട്ടി, ഒന്നല്ല, നിരവധി

ചൈനയുടെ സൈനികോദ്യോസ്ഥ എലോണ്‍ മസ്കിന്റെ വിളമ്പുകാരിയായി വേഷം കെട്ടി നിന്നും…രഹസ്യം ചോര്‍ത്തി

നെഹ്രു ചെയ്ത ഡാമേജുകള്‍…ഇനി 100 വര്‍ഷം കഴിഞ്ഞാലും ഇന്ത്യക്കാര്‍ അനുഭവിക്കേണ്ടിവരും

ശ്രുതം…ആര്‍എസ്എസ് കേരള ഘടകത്തിന്റെ ആപ് വരുന്നു

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.