കൊച്ചി: കളമശ്ശേരി സ്ഫോടനം നടത്തുന്നതിന് മുമ്പ് ചെറിയ രീതിയിലുള്ള പരീക്ഷണ സ്ഫോടനങ്ങൾ നടത്തിയിരുന്നതായി പ്രതി മാർട്ടിന് ഡൊമനിക്. ഇന്റർനെറ്റിന്റെ സഹായത്തോടെയാണ് പ്രതി ബോംബ് നിർമ്മിക്കാൻ പഠിച്ചത്.ഐഇഡി ഉപയോഗിച്ചുള്ള ബോംബിന്റെ പ്രവർത്തനമാണ് പരിക്ഷണം നടത്തിയതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്.
പലയിടങ്ങളിലായി ചെറിയ പരീക്ഷണങ്ങൾ നടത്തി. പ്രശ്നങ്ങൾ പരിഹരിച്ചതിന് ശേഷം അവയെ വിശദമായി പഠിച്ചായിരുന്നു നിർമ്മാണമെന്നും പ്രതി അന്വേഷണ സംഘത്തോട് വ്യക്തമാക്കി. ഇതിന് ശേഷമാണ് ആളപായം ഉറപ്പാക്കുന്ന തരത്തിലുള്ള ബോംബുകൾ നിർമ്മിച്ച് സാമ്ര കൺവെൻഷൻ സെന്ററിൽ സ്ഥാപിച്ചതെന്നും മാർട്ടിൻ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: