Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഭരണകൂടം നടത്തിയ കര്‍ഷക കൊലപാതകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2023, 05:00 am IST
in Editorial

സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ഏഴുവര്‍ഷമായി തുടരുന്ന കര്‍ഷകദ്രോഹ നയത്തിന്റെ ഇരയാണ് തകഴിയില്‍ ആത്മഹത്യ ചെയ്ത കെ.വി. പ്രസാദ് എന്ന നെല്‍കര്‍ഷകന്‍. ഈ കര്‍ഷകന്‍ സപ്ലൈകോയ്‌ക്ക് കൊടുത്ത നെല്ലിന്റെ വിലയായി നല്‍കിയ പിആര്‍എസ് വായ്‌പയുടെ തിരിച്ചടവ് സര്‍ക്കാര്‍ മുടക്കിയതിനെത്തുടര്‍ന്ന് മറ്റ് വായ്‌പ ലഭിക്കാതെ കടക്കെണിയിലായതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. തന്റെ ആത്മഹത്യയ്‌ക്കു കാരണം സര്‍ക്കാരാണെന്ന് എഴുതിവച്ചശേഷം ജീവനൊടുക്കിയ പ്രസാദ് ഭാരതീയ കിസാന്‍ സംഘിന്റെ ആലപ്പുഴ ജില്ലാ അധ്യക്ഷന്‍കൂടിയായിരുന്നു. തന്റെ ദുര്‍ഗതിയെക്കുറിച്ച് ഈ സംഘടനയുടെ ജില്ലാ സെക്രട്ടറിയും സുഹൃത്തുമായ ശിവരാജനോട് ഫോണിലൂടെ പറയുകയും ചെയ്തു. ആത്മഹത്യയില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ്രശമിച്ചെങ്കിലും താന്‍ പരാജയപ്പെട്ടുവെന്നും ജീവനൊടുക്കുകയാണെന്നും പറഞ്ഞ് എല്ലാം അവസാനിപ്പിക്കുകയായിരുന്നു. ആത്മഹത്യാശ്രമത്തെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പ്രസാദിന് മതിയായ ചികിത്‌സയൊരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നുവെന്ന ഗുരുതരമായ ആരോപണവും ഉയര്‍ന്നിരിക്കുകയാണ്. ഇടതുമുന്നണി സര്‍ക്കാരിന്റെ മനുഷ്യത്വരഹിതമായ സമീപനത്തില്‍ പ്രതിഷേധിച്ച് പ്രസാദിന്റെ മൃതദേഹവുമായി അമ്പലപ്പുഴയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിക്കുകയുണ്ടായി. കര്‍ഷകര്‍ക്ക് എന്തു സംഭവിച്ചാലും കണ്ണുതുറക്കാതെ അവരെ ദുര്‍ഗതിയിലേക്കും മരണത്തിലേക്കും തള്ളിവിടുന്ന സര്‍ക്കാരിനുള്ള മുന്നറിയിപ്പാണിത്. ഈ പ്രതിഷേധം കെട്ടടങ്ങാന്‍ പോകുന്നില്ല. ഇടതു ദുര്‍ഭരണത്തെ ചുട്ടെരിക്കുന്ന അഗ്‌നിജ്വാലയായി ഇത് ആൡപ്പടരണം.

തകഴിയിലെ പ്രസാദിന്റെ ആത്മാഹുതി ഒറ്റപ്പെട്ട സംഭവമല്ല. കൃഷി ചെയ്തുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കാതെ കനത്ത നഷ്ടം വന്നും, പ്രകൃതിക്ഷോഭത്തില്‍ കൃഷി നശിച്ചും, ബാങ്കില്‍നിന്ന് വായ്‌പ ലഭിക്കാതെയും, എടുത്ത വായ്‌പ തിരിച്ചടയ്‌ക്കാനാവാതെയും, വായ്‌പയുടെ കാലാവധി നീട്ടിക്കിട്ടാതെയും കടക്കെണിയില്‍പ്പെട്ടും നിരവധി കര്‍ഷകര്‍ ഇടതുഭരണത്തിന്‍കീഴില്‍ ജീവനൊടുക്കുകയുണ്ടായി. ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമായി സര്‍ക്കാരിന് തോന്നാറില്ല. വാര്‍ത്താസമ്മേളനത്തില്‍ ഇതിനെക്കുറിച്ച് ചോദ്യമുയര്‍ന്നാല്‍ കേന്ദ്രസര്‍ക്കാരിനെ അകാരണമായി കുറ്റപ്പെടുത്തിയും, യാതൊരു മടിയുമില്ലാതെ കള്ളം പറഞ്ഞും രക്ഷപ്പെടുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചെയ്യാറുള്ളത്. പാടത്തെ ചെളിയിലിറങ്ങിയും വിതച്ചും, കൊയ്‌ത്തുകാര്‍ക്കൊപ്പം ചേര്‍ന്നുമൊക്കെയുള്ള പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നതല്ലാതെ കര്‍ഷകരുടെ, പ്രതേ്യകിച്ച് നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും, അവരുടെ അധ്വാനത്തിന്റെ വില ലഭിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്താനും കൃഷിമന്ത്രിയായ പി. പ്രസാദ് ആത്മാര്‍ത്ഥവും ഫലപ്രദവുമായ യാതൊരു നടപടിയും എടുക്കുന്നില്ല. ഇതിന്റെ തുടര്‍ച്ചയാണ് ഇവിടെയാരും കൃഷി ചെയ്യേണ്ടെന്നും, എല്ലാം തമിഴ്‌നാട്ടില്‍നിന്ന് വരുമെന്നുമുള്ള സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ പ്രതികരണം. കൃഷിക്കാര്‍ക്കുവേണ്ടി വാദിക്കുന്നവരെ അധിക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടത്തുകയും ചെയ്യുന്ന രീതിയാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൃഷിമന്ത്രിയിരിക്കുന്ന വേദിയില്‍ നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങളുന്നയിച്ച സിനിമാതാരം ജയസൂര്യയെയും നടനും കര്‍ഷകനുമായ കൃഷ്ണപ്രസാദിനെയും കടുത്ത ശത്രുതയോടെയാണ് സര്‍ക്കാരും ഇടതുപാര്‍ട്ടികളും നേരിട്ടത്. പൊതുജനമധ്യത്തില്‍ ഇവരെ അവഹേളിക്കുന്നതിന് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും സൈബര്‍ പോരാളികള്‍ പരസ്പരം മത്‌സരിക്കുകയായിരുന്നു.

കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലെ ഒരു കര്‍ഷകന്‍ മരണത്തോട് മല്ലടിക്കുമ്പോള്‍ കൃഷിമന്ത്രി കൃഷിയെക്കുറിച്ച് പഠിക്കാന്‍ വിദേശസന്ദര്‍ശനത്തിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് ഹമാസ് ഭീകരര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പരിപാടിയിലും. എന്താണ് ഇടതുമുന്നണി സര്‍ക്കാരിന്റെ മുന്‍ഗണനയെന്ന് ഇതില്‍നിന്ന് വ്യക്തമാവുന്നുണ്ട്. കൃഷിമന്ത്രി വിദേശയാത്രയ്‌ക്ക് ചെലവഴിക്കുന്ന തുകയുടെ ഒരംശം മതിയായിരുന്നു തകഴിയിലെ കര്‍ഷകന്റെ ജീവന്‍ രക്ഷിക്കാന്‍. മണ്ണില്‍ കൃഷിയിറക്കി പരാജയപ്പെടുന്ന കര്‍ഷകര്‍ നല്‍കുന്നതിനെക്കാള്‍ വോട്ട് ഹമാസിനെ അനുകൂലിച്ചാല്‍ ലഭിക്കുമെന്ന് പിണറായി കണക്കുകൂട്ടുന്നു. കോടിക്കണക്കിന് രൂപ ധൂര്‍ത്തടിച്ച് കേരളീയവും നവകേരളസദസ്സുമൊക്കെ സംഘടിപ്പിക്കാന്‍ താല്‍പര്യം കാണിക്കുന്ന ഭരണാധികാരികള്‍ക്ക് കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ താല്‍പര്യമില്ല. അവര്‍ക്ക് കൊടുക്കാനുള്ള പണം നല്‍കിയാല്‍ അതില്‍നിന്ന് കമ്മീഷനടിക്കാന്‍ കഴിയില്ലല്ലോ. പാവങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷ്യക്കിറ്റ് വിതരണത്തില്‍പ്പോലും അഴിമതി നടത്താന്‍ മടിക്കാത്തവര്‍ കര്‍ഷകരെ ജീവിക്കാന്‍ അനുവദിക്കാത്തതില്‍ അതിശയിക്കാനില്ല. തകഴിയിലെ കര്‍ഷകന്റെ ആത്മഹത്യ എല്ലാ അര്‍ത്ഥത്തിലും ഇടതുഭരണകൂടം നടത്തിയ കൊലപാതകമാണ്. അതിന് മറുപടി പറഞ്ഞേ തീരൂ. ആത്മാഹുതി ചെയ്ത കര്‍ഷകന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം കൊ ടുക്കുകയും, അനാഥമായ കുടുംബത്തെ രക്ഷിക്കാന്‍ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുകയും വേണം. ഇതൊന്നും ചെയ്തില്ലെങ്കില്‍ ഈ സര്‍ക്കാരിനെ ജനങ്ങള്‍ ശപിക്കും. ഭരണത്തില്‍നിന്നിറങ്ങിയാലും മന്ത്രിമാരെയും പാര്‍ട്ടി നേതാക്കളെയും അത് വേട്ടയാടുകയും ചെയ്യും.

Tags: suicidefarmerPaddy FarmersPinarayi Government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Kerala

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

Editorial

ഇടതു നുണക്കോട്ടകള്‍ തകരുമ്പോള്‍

Kerala

നെയ്യാര്‍ ജലസംഭരണിയില്‍ ചാടിയ ആര്‍ടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി,ജീവനൊടുക്കിയത് 11 മാസം മുമ്പ് ജോലി ലഭിച്ച ആള്‍

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.