Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഫ്ഗാന്റെ മടക്കം ഉശിരോടെ

Janmabhumi Online by Janmabhumi Online
Nov 13, 2023, 12:37 am IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

ഗ്രൂപ്പ് ഘട്ടം കഴിയുമ്പോള്‍ ഭാരതത്തില്‍ 13-ാം ക്രിക്കറ്റ് ലോകകപ്പ് കളിക്കാനെത്തിയ ആറ് ടീമുകള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാം. ഇവരില്‍ ചിലര്‍ പ്രൗഢിയോടെയാണ് ഭാരതം വിടുന്നത്. തലയുയര്‍ത്തിപിടിക്കാവുന്ന ജയക്കണക്കുകള്‍ കൈക്കലാക്കിയാണ് അവരുടെ മടക്കം. ഏഷ്യന്‍ ക്രിക്കറ്റിലെ കരുത്തന്‍ നിരയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന അഫ്ഗാനിസ്ഥാന്‍ ഇനിയൊരു അട്ടിമറിക്കാരല്ല. ആരെയും മുട്ടുകുത്തിക്കാന്‍ കെല്‍പ്പുള്ള വമ്പന്‍മാരായാണ് തിരിച്ചുപോകുന്നത്. ലോകകപ്പിലെ 39-ാം മത്സരത്തില്‍ ഗ്ലെന്‍ മാക്‌സ്‌വെലിന്റെ രണ്ട് ക്യാച്ചുകള്‍ വിട്ടുകളഞ്ഞില്ലായിരുന്നെങ്കില്‍ ഈ ടീം ഒരുപക്ഷെ മറ്റന്നാള്‍ ഭാരതത്തെ വാംഖഡെയില്‍ നേരിടുന്ന എതിരാളികളായേനെ.

ലോകകപ്പ് തുടങ്ങും മുമ്പുള്ള കണക്കുകൂട്ടല്‍ ഹഷ്മത്തുള്ള ഷാഹിദിക്ക് കീഴിലുള്ള അഫ്ഗാനിസ്ഥാന്‍ ടീം നെതര്‍ലന്‍ഡ്‌സിനെ ഉറപ്പായിട്ടും തോല്‍പ്പിക്കും പിന്നെ ബംഗ്ലാദേശിനെയും മെരുക്കാന്‍ പ്രാപ്തിയുണ്ട്, പിന്നെ സാഹസം കാണിക്കുമോയെന്ന സംശയവുമായിരുന്നു. ആദ്യ കളിയില്‍ ദക്ഷിണാഫ്രിക്കയോട് ആറ് വിക്കറ്റിന് മാന്യമായി തോറ്റു. രണ്ടാം കളിയില്‍ ഭാരതത്തിനോട് എട്ട് വിക്കറ്റിന്റെ തോല്‍വി. മൂന്നാം കളിയില്‍ സാഹസത്തിന് തുടക്കമിട്ടു. നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ 69 റണ്‍സിന് അട്ടിമറിച്ചു.

ആകെ ലോകകപ്പുകളില്‍ ടീം നേടുന്ന രണ്ടാം ജയം മാത്രമായിരുന്നു ഇത്. ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 284 റണ്‍സെടുത്ത് പുറത്തായി. രണ്ടാമത് ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 215 റണ്‍സില്‍ പുറത്താക്കി സാഹസം തെളിയിച്ചു. 28 റണ്‍സെടുക്കുകയും ഇംഗ്ലണ്ടിന്റെ വിലപ്പെട്ട മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്ത മുജീബ് ഉര്‍ റഹ്മാന്‍ കളിയിലെ താരമായി. അത് വെറുമൊരു അട്ടിമറിയായിരുന്നില്ല. അഫ്ഗാനിസ്ഥാന്‍ ഒരു അട്ടിമറി ടീമും അല്ല. കരുത്തന്മാരെ നേരിടാന്‍ പ്രാപ്തമായ സംഘമെന്ന് അടിവരയിട്ട് പിന്നീട് തുടര്‍ച്ചയായ രണ്ട് വിലപ്പെട്ട വിജയം കൂടി അവര്‍ സ്വന്തമാക്കി. മുന്‍ ലോക ചാമ്പ്യന്‍മാരായ പാകിസ്ഥാനെയും മറ്റൊരു മുന്‍ ലോക ചാമ്പ്യന്‍മാരായ ശ്രീലങ്കയെയും സ്‌കോര്‍ പിന്തുടര്‍ന്ന് തോല്‍പ്പിച്ചു.

രണ്ടാമത് ബാറ്റ് ചെയ്തുള്ള വിജയത്തിനും കെല്‍പ്പുണ്ടെന്ന് തെളിയിച്ചതിലൂടെ ലോകക്രിക്കറ്റും ഉള്‍ക്കൊള്ളുകയാണ് അഫ്ഗാന്‍ കരുത്തുറ്റ ടീം എന്ന്. അട്ടിമറി ജയത്തില്‍ അല്‍ഭുതം കണ്ട ടീം പിന്നീട് സെമി സ്വപ്‌നത്തിന് അരികെ വരെ എത്തുന്ന കാഴ്ചയാണ് ലോകകപ്പ് പ്രാഥമിക ഘട്ടം കണ്ടത്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ടീം ജയം ഉറപ്പിച്ചതാണ്. പക്ഷെ പരിചയസമ്പത്തും ഇച്ഛാശക്തിയും ഒന്നുചേര്‍ന്ന ഗ്ലെന്‍ മാക്‌സ്‌വെലിന്റെ തകര്‍പ്പന്‍ പ്രകടനം അടുത്ത ദിവസങ്ങളില്‍ വാഴ്‌ത്തപ്പെടുകയായിരുന്നു. ഈ വമ്പന്‍ താരത്തെ പിടികൂടാനുള്ള അവസരങ്ങള്‍ വിട്ടുകളഞ്ഞ് സ്വന്തം കുഴി തോണ്ടിയത് അഫ്ഗാന്‍ ടീം തന്നെയാണ്. പടിക്കല്‍ കലമുടയ്‌ക്കുന്ന വിധത്തിലാണ് ആ വിലപ്പെട്ട ക്യാച്ചുകള്‍ ടീം മിസ്സാക്കിയത്. എന്നാലും മൊത്തത്തിലുള്ള പ്രകടനമികവില്‍ ഉയര്‍ന്ന ഗ്രാഫ് സ്വന്തമാക്കിയാണ് അഫ്ഗാന്‍ ടീം 13-ാം ലോകകപ്പ് വേദിയോട് വിടപറയുന്നത്.

Tags: Afghanistan13th World Cup ODI Cricket
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആറ് വയസുകാരിയെ മൂന്നാം ഭാര്യയാക്കാൻ 45 കാരൻ : 9 വയസ് വരെ കാത്തിരിക്കണമെന്ന് താലിബാൻ

India

ഇന്ത്യ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്പോണ്‍സറെന്ന് അസിം മുനീര്‍; കിട്ടിയിട്ടും പഠിച്ചില്ലേയെന്ന് അസിം മുനീറിനോട് സോഷ്യല്‍ മീഡിയ

World

ബലൂച് പോരാളികൾക്ക് പുറമെ പാകിസ്ഥാനെ വലിഞ്ഞ് മുറുക്കി തെഹ്രീക്-ഇ-താലിബാൻ ഭീകരരും ; 14 തീവ്രവാദികളെ വധിച്ചെന്ന് പാക് സൈന്യം ; ഏറ്റുമുട്ടൽ തുടരുന്നു

India

ശരീഅത്ത് പ്രകാരം ചെസ് ഹറാം…ബുദ്ധിക്ക് പ്രാധാന്യമുള്ള ചെസ് താലിബാനെ സംബന്ധിച്ച് ചൂതാട്ടം…അഫ്ഗാനിസ്ഥാനിൽ ചെസ് നിരോധിച്ചു

World

അഫ്ഗാനിൽ പോയി എനിക്കും മക്കൾക്കും ചാവേറുകളാകണം : 7,000 ത്തോളം വീഡിയോകൾ വഴി തീവ്രവാദം പ്രചരിപ്പിച്ചു ; ഫാരിഷ്ട ജാമിയ്‌ക്കെതിരെ ശക്തമായ തെളിവുകൾ

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ ആദ്യ സഹകരണ സര്‍വകലാശാലയ്ക്ക് കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ നിലവിളക്ക് കൊളുത്തി തുടക്കം കുറിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ പട്ടേല്‍ സമീപം

സഹകരണ വിദ്യാഭ്യാസത്തിന് ഇനി പുതിയ സാധ്യതകള്‍

നാഷണല്‍ ഹെറാള്‍ഡ് സാമ്പത്തിക ക്രമക്കേട്: വിധി 29ന്

ബീഹാറില്‍ 6,60,67,208 പേരെ കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും

കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന രാമായണ പാരായണ മാസാചരണത്തിന്റെ 
സംസ്ഥാന തല ഉദ്ഘാടനം ചിന്മയ മിഷന്‍ കേരളയുടെ മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി നിര്‍വഹിക്കുന്നു

രാമായണത്തിന്റെ പ്രസക്തി വര്‍ദ്ധിച്ച് വരുന്നു: സ്വാമി വിവിക്താനന്ദ സരസ്വതി

വിപഞ്ചിക കേസ്; ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സാധ്യത

റഷ്യയുമായുള്ള വ്യാപാരം തുടർന്നാൽ ഉപരോധം ഏർപ്പെടുത്തും ; ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി നാറ്റോ 

കുപ്പിവെള്ളത്തില്‍ പ്ലാസ്റ്റിക് മാലിന്യം; മാരകരോഗങ്ങള്‍ക്ക് ഇടയാക്കും: നാഷണല്‍ അക്കാദമി ഓഫ് സയന്‍സിന്റെ പഠനം

ഘടകകക്ഷി സഖ്യം വിടുമെന്ന് പ്രഖ്യാപിച്ചതോടെ ബെഞ്ചമിൻ നെതന്യാഹു സർക്കാർ പ്രതിസന്ധിയിൽ

സ്‌കൂള്‍ സമയമാറ്റം: പിന്നോട്ടില്ലെന്ന് സമസ്ത; മതപഠനത്തെ ഒഴിവാക്കാനാവില്ല

കാശില്ലെങ്കില്‍ മോനേയും കൂട്ടി പിച്ചയെടുക്ക്’; സ്‌കൂളില്‍ നിന്നും അമ്മ നേരിട്ട അപമാനം:എആര്‍ റഹ്മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies