ഒട്ടാവ: ഹര്‍ദീപ് സിങ് നിജ്ജാറിന്റെ മരണം സംബന്ധിച്ച് ഭാരതത്തെ വീണ്ടും വിമര്‍ശിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ.
നാല്‍പ്പത് നയതന്ത്ര ഉദ്യോഗസ്ഥരുടെ പരിരക്ഷ ഭാരതം എടുത്തുകളഞ്ഞത് വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണെന്നാണ് ജസ്റ്റിന് ട്രൂഡോ പറയുന്നത്. ഭാരതവുമായി ക്രിയാത്മക സഹകരണമാണ് ആഗ്രഹിക്കുന്നത്. നിയമവാഴ്ചയ്ക്കുവേണ്ടി പരമാവധി നിലകൊള്ളുമെന്നും ട്രൂഡോ വ്യക്തമാക്കി.
ആശങ്കയുള്ള സംശയങ്ങളാണ് പങ്കുവച്ചുകൊണ്ടിരിക്കുന്നത്. ആഴത്തില്‍ പരിശോധിക്കാന്‍ ഭാരതത്തോട് ആവശ്യപ്പെട്ടിരുന്നു.
കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ പരിരക്ഷ എടുത്തുകളഞ്ഞതില്‍ നിരാശരാണ്. ഇടപെടാന്‍ അമേരിക്ക അടക്കമുള്ള സുഹൃദ്രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അനന്തരഫലങ്ങളേക്കുറിച്ച് ചിന്തിക്കാതെ വലിയ രാജ്യങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാല്‍ ലോകം മുഴുവന്‍ അപകടത്തിലാകും. ഭാരതത്തിന്റെ നയതന്ത്ര ഉദ്യോഗസ്ഥരുമായി തുടര്‍ന്നും ഒന്നിച്ച് പ്രവര്‍ത്തിക്കും. സംഘര്‍ഷത്തിനല്ല ആഗ്രഹിക്കുന്നതെന്നും ട്രൂഡോ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: