കണ്ണൂര്‍: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സര്‍ക്കാര്‍ നവകേരളത്തിന്റ പ്രചര
ണത്തിന് ഒരു സ്തൂപത്തിന് പഴയങ്ങാടിയില്‍ ചിലവഴിച്ചത് മൂന്ന് ലക്ഷം രൂപയുടെ പ്രചരണ ബോഡ്. നവകേരളം പരിപാടികള്‍ക്കായി തിരുവനന്തപുരത്ത് സ്ഥാപിച്ച ബോര്‍ഡ് ആണ് തിരിച്ച് വരുന്ന വഴി പഴയങ്ങാടിയില്‍ സ്ഥാപിച്ചത്. പയ്യന്നൂരിലെ സ്വകാര്യ വ്യക്തിയാണ് ഇത്
പഴയങ്ങാടിയിലും സ്ഥാപിച്ചത്.
തിരുവനന്തപുരത്ത് ട്രാന്‍സ്പോര്‍ട്ട് ചിലവടക്കം 7 ലക്ഷംരൂപയ്ക്കും പഴയങ്ങാടിയില്‍ പത്ത് ദിവസത്തേക്ക് 3 ലക്ഷം രൂപയ്ക്കുയ്ക്കുമാണ് കാരാര്‍ നല്‍കിയിരിക്കുന്നതെന്നാണ് അധികൃതര്‍ തന്നെ പറയുന്നത്. ലക്ഷങ്ങളുടെ ധൂര്‍ത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ് പ്രചരണ സ്തൂപം. ഈ ചെറുസ്തൂപത്തിന് പുറമേ പിലാത്തറില് ആഡബര റിസോട്ടിന് സമാനമായി സംഘാടക സമിതി ഓഫീസും കരാര്‍ അടിസ്ഥാനത്തില്‍ പൊളിച്ചു മാറ്റാന്‍ കഴിയുന്ന വിധത്തില്‍ പണികഴിപ്പിച്ചിട്ടുണ്ട്. പഴയ കാലത്തേ വായനശാല എന്ന കാഴ്ച്ചപാടിലാണ് പ്രചരണ സ്തൂപം.
പിണറായിയുടെ ഭരണകാലത്തേ അവതാനങ്ങള്‍ പാടി പുകഴ്ത്തുകയാണ് നിശ്ചല ശില്പങ്ങള്.
നവകേരള സദസ്സ് നടക്കുന്നത് മാടായി ഹൈസ്കൂളിന്റെ കീഴിലുള്ള പാളയം ഗ്രൗണ്ടിലാണ്.
രണ്ട് അര ഏക്കര്‍ വിസ്ത്രിയിലുള്ള ഈ സ്ഥലം കൈയ്യേറ്റങ്ങളില്‍ ഒരേഏക്കര് നഷ്ടപ്പെട്ട നി
ലയില്‍ ജില്ലാ പഞ്ചായത്ത് സര്‍വ്വേയില്‍ കണ്ടെത്തിയിട്ട് സ്ഥലം തിരിച്ച് പിടിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ സ്ഥലം സന്ദര്‍ശിച്ച് പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും പ്രഖ്യാപനം ജലരേഖയായി.
നവകേരള സദസ് 20ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ആരംഭിക്കുന്നത്. 3 മണിക്ക് മുഖ്യമന്ത്രി മാടായിപ്പാറയിലെ ദേവസ്വം ഗ്രൗണ്ടില്‍ 80 ലക്ഷം രൂപ വാടകയ്ക്കെടുത്തെ ഹെലികോപ്റ്ററില്‍ ഇറങ്ങി നവകേരള സദസ് ഉദ്ഘാടനം ചെയ്ത് 3.30 ഓടെ മടങ്ങും. ഇതാണ് നവകേരള സദസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: