ആലപ്പുഴ തകഴിയില്‍ കര്‍ഷകന്‍ പ്രസാദ് ആത്മഹത്യചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ വന്‍ ചര്‍ച്ചകളാണ് കേരളമൊട്ടാകെ നിറഞ്ഞു നില്‍ക്കുന്നത്. ജനങ്ങളെ പരിഹസിക്കുന്ന രീതിയില്‍ തികഞ്ഞ ധാര്‍ഷ്ട്യത്തോടെയാണ് പിണറായി സര്‍ക്കാര്‍ ജനവിരുദ്ധ നടപടികളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോഴൊക്കെയും അവഗണിക്കുന്ന നിലപാട് തുടര്‍ന്നുകൊണ്ടേയിരിക്കുമ്പോഴാണ് പ്രസാദിന്റെ ആത്മഹത്യ വീണ്ടും കേരള ജനത സങ്കടത്തിലാഴ്‌ത്തിയത്. ഇനിയും ഇതുപോലുള്ള ആത്മഹത്യകള്‍ നടക്കുമെന്ന് തന്നെ കേരള ജനത വിശ്വസിക്കുന്നു. തിരിച്ചറിയാതെ പോകുന്നത് പിണറായിയും കൂട്ടരും മാത്രം.
ജനങ്ങളുടെ സമ്പത്ത് ധൂര്‍ത്തടിക്കുന്ന സാഹചര്യം മാത്രമാണ് നിലവില്‍ സര്‍ക്കാര്‍ പരിപാടികളൊക്കെ തന്നെയും… കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാര നടപടികള്‍ ഒന്നും തന്നെയില്ല.
ആലപ്പുഴ കിസാന്‍ സംഘ് പ്രസിഡന്റുകൂടിയായ ഒരു സാമൂഹ്യപ്രവര്‍ത്തകനായ പ്രസാദിനാണ് ആത്മഹത്യ ചെയ്യേണ്ടി വന്നിരിക്കുന്നത്. ഈ അവസരത്തില്‍ സീരിയല്‍ സിനിമ നടനായ മനോജ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. മമ്മൂട്ടിയുടെ വാക്കുള്‍ക്കൊപ്പമാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
‘നിങ്ങളുടെ കാല് ചേറില്‍ പതിയുമ്പോഴാണ് …. ഞങ്ങളുടെ കൈ ചോറില്‍ പതിയുന്നത് ‘ ….
ഇത് ഞാന്‍ പറഞ്ഞതല്ല ….
മലയാളത്തിന്റെ മഹാനടനായ മമ്മൂക്ക ഒരിക്കല്‍ പറഞ്ഞത് ….
മനസ്സ് കൊണ്ട് ഓരോ പ്രിയപ്പെട്ട കര്‍ഷകര്‍ക്കൊപ്പവും എന്റെ മനസ്സിന്റെ പ്രാര്‍ത്ഥനയുണ്ട് …
‘ജയ് ജവാന്‍ …. ജയ് കിസാന്‍’ …..
സ്‌കൂള്‍തലം മുതല്‍ പഠിച്ചതാ …. മറക്കില്ല മരണം വരെ….
"നിങ്ങളുടെ കാല് ചേറിൽ പതിയുമ്പോഴാണ് …. ഞങ്ങളുടെ കൈ ചോറിൽ പതിയുന്നത് " …. ഇത് ഞാൻ പറഞ്ഞതല്ല ….മലയാളത്തിന്റെ…
Posted by Manoj Kumar on Saturday, November 11, 2023
മുന്‍പ് മന്ത്രിമാര്‍ ഇരിക്കുന്ന വേദിയില്‍ കര്‍ഷകരുടെ പ്രയാസങ്ങള്‍ തുറന്നുകാട്ടി ജയസൂര്യയുടെ പ്രസംഗിച്ചിരുന്നു. ഇതിനെതിരെ ഇടതുപക്ഷ സര്‍ക്കാരിന്റെ വന്‍ നിഷേധക്കുറിപ്പും പ്രസംഗങ്ങളും നടത്തി പ്രതികരിക്കുകയാണ് ചെയ്തത് ഒരു നടപടിയും ഇപ്പോഴും കൈക്കൊണ്ടിട്ടില്ല.
ഇവിടെ കൃഷിയില്ലെങ്കില്‍ എന്തെങ്കിലും സംഭവിക്കുമോ എന്നും തമിഴ്‌നാട്ടില്‍ അരിയുള്ളതുകൊണ്ട് ഇവിടെയൊരു പ്രശ്‌നവുമില്ലെന്ന് പ്രസംഗിച്ചു നടക്കുന്ന മന്ത്രിമാരുള്ള നാടാണല്ലോ ഇവിടം….
പ്രതികരിക്കാൻ ഇവിടെ എഴുതുക: