അപ്രത്യക്ഷമായ ഭൂഖണ്ഡത്തെ 155 ദശലക്ഷം വർഷങ്ങൾക്ക് ശേഷം കണ്ടെത്തി ഓസ്ട്രേലിയയിൽ നിന്ന് വേർപിരിഞ്ഞ ആർഗോലാൻഡ് എന്ന് വിളിക്കുന്ന ഭൂപ്രദേശമാണ് നെതർലാൻഡിലെ ഉട്രെക്റ്റ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത്. തെക്കുകിഴക്കൻ ഏഷ്യയിലെ കിഴക്കൻ ദ്വീപുകൾക്ക് അടിയിലാണ് പ്രദേശത്തെ കണ്ടെത്തിയത്.
ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഓസ്ട്രേലിയയിൽ നിന്ന് വലിയൊരു ഭൂപ്രദേശം പിളർന്ന് കാണാതായിരുന്നു. തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് കണ്ടെത്തിയ ചിതറി കിടക്കുന്ന ഭൂമിയുടെ ശകലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് 200 ദശലക്ഷങ്ങളോളം വർഷങ്ങൾക്ക് മുൻപുള്ള ചെറിയ സമുദ്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തെക്ക് കിഴക്കൻ ഏഷ്യയിലുടനീളം ഈ ഭൂഖണ്ഡം ചിതറി കിടക്കുന്നതായി ഗവേഷകർ കണ്ടെത്തി.
ആർഗോലാൻഡ് യഥാർത്ഥ്യത്തിൽ അപ്രത്യക്ഷമായിട്ടില്ല. ഇന്തോനേഷ്യയുടെ കിഴക്കുള്ള ദ്വീപുകൾക്കിടയിൽ വിഘടിച്ച് വ്യാപിച്ച് കിടക്കുന്നു. ഭൂവൽക്കത്തിലുണ്ടാകുന്ന ചലനങ്ങളും ശക്തിയും കാരണമാണ് പ്രദേശം ചിന്നിചിതറിയതെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷക സംഘം പറയുന്നത്.
ഈ ഭൂപ്രദേശത്തിന്റെ സ്വാധീനം മൂലമാണ് ഇന്തോനേഷ്യൻ കടലിലെ ചൂട് കുറഞ്ഞത് എന്ന വിലയിരുത്തലലിലാണ് ശാസ്ത്രലോകം. പലയിടത്ത് നിന്ന് ലഭിച്ച ഭൂഖണ്ഡത്തിന്റെ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രദേശത്തിന്റെ മുൻകാല ചരിത്രത്തിലേക്ക് വെളിച്ചം പകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: