Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഞാന്‍ പരാജയപ്പെട്ടു പോയ കര്‍ഷകന്‍’; ജീവനൊടുക്കുന്നതിന് മുമ്പ് കെ ജി പ്രസാദിന്റെ ഫോണ്‍ സംഭാഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2023, 07:30 am IST
in Kerala

‘ഞാന്‍ പരാജയപ്പെട്ടു പോയ കര്‍ഷകന്‍’

ആലപ്പുഴ: ‘ഞാന്‍ പരാജയപ്പെട്ടു പോയ കര്‍ഷകനാ. കുറേ ഏക്കറുകള്‍ നിലം ഞാന്‍ കൃഷി ചെയ്തു. കൃഷി ചെയ്തിട്ട് നെല്ല് സര്‍ക്കാരിന് കൊടുത്തു. സര്‍ക്കാര്‍ നമുക്ക് കാശ് തന്നില്ല. ഞാന്‍ തിരിച്ച് ലോണ്‍ ചോദിച്ചു. ലോണ്‍ ചോദിച്ചപ്പോള്‍ പിആര്‍എസ് കുടിശികയുള്ളതുകൊണ്ട് ലോണ്‍ തരില്ലെന്ന് പറഞ്ഞു. എന്തു പറയാനാ.. ഞാന്‍ പരാജയപ്പെട്ടുപ്പോയി സഹോദരാ, എന്റെ ജീവിതവും പരാജയപ്പെട്ടുപോയി…..

കടബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയ നെല്‍ക്കര്‍ഷകന്‍ തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയില്‍ കെ.ജി. പ്രസാദ് ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് ഭാരതീയ കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് ഫോണില്‍ പറയുന്ന ഓഡിയോ ഇങ്ങനെയാണ്. കിസാന്‍ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റാണ് പ്രസാദ്

”സഹോദരാ നിങ്ങള്‍ എനിക്കു വേണ്ടി ഫൈറ്റ് ചെയ്യണം. ഞാന്‍ പരാജയപ്പെട്ടു പോ
യി. എനിക്ക് നില്‍ക്കാന്‍ മാര്‍ഗമില്ല. ഞാന്‍ കൃഷി ചെയ്ത നെല്ല് സര്‍ക്കാരിന് കൊടുത്തു. സര്‍ക്കാര്‍ എനിക്ക് കാശ് തന്നില്ല. ഞാനിപ്പോള്‍ കടക്കാരനാണ്. ഞാന്‍ മൂന്നേക്കര്‍ ഇപ്പോള്‍ കൃഷിയിറക്കിയിട്ടുണ്ട്. അതിന് വളമിടാനുമൊന്നും കാശില്ല. ഞാന്‍ ലോണിനു വേണ്ടി അപേക്ഷിച്ചപ്പോള്‍ അവര് പറയുന്നത് പിആര്‍എസ് കുടിശികയാണെന്നാ”.

അഞ്ച് ലക്ഷം രൂപയാണ് എന്റെ പേരില്‍ സിബില്‍ കാണിക്കുന്നത്. കാരണം ഞാന്‍ നെല്ല് അങ്ങോട്ട് കൊടുത്തു. അവരെനിക്ക് അഞ്ച് ലക്ഷം രൂപ ലോണായിട്ടാ തന്നത്. ഞാനിപ്പോള്‍ സര്‍ക്കാരിന് കടക്കാരനാ. നെല്ലിന്റെ പൈസ ലോണായിട്ടാ എനിക്ക് കിട്ടിയത്. സര്‍ക്കാരത് തിരിച്ചടിച്ചിട്ടില്ല. സര്‍ക്കാര്‍ അത് ബാങ്കുകാര്‍ക്ക് കൊടുത്താലേ എന്റെ ലോണ്‍ തീരുകയുള്ളൂ. അല്ലാതെ അവരെനിക്ക് വേറെ ലോണ്‍ തരില്ല. എനിക്കിപ്പോ ആരും പണം തരില്ല. ഞാന്‍ പരാജയപ്പെട്ടവനാ” വിതുമ്പിയും ഇടറിയുമാണ് പ്രസാദ് തന്റെ അവസാനവാക്കുകള്‍ സഹപ്രവര്‍ത്തകനുമായി പങ്കുവയ്‌ക്കുന്നത്.

‘ചേട്ടന്‍ വിഷമിക്കേണ്ട, ഞങ്ങളെല്ലാം കൂടെയുണ്ടെന്ന്’ ശിവരാജന്‍ പറയുന്നുണ്ടെങ്കിലും ‘നിങ്ങള്‍ എന്ത് ചെയ്യാനാ’ എന്നാണ് തിരിച്ച് ചോദിക്കുന്നത്. കര്‍ഷകന്‍ ആത്മഹത്യ ചെയ്‌തെന്ന് നാളെ അറിയുമെന്നും പ്രസാദ് പറയുന്നു.

‘ചേട്ടന്‍ വിഷമിക്കേണ്ട, ഞാനിപ്പോള്‍ വീട്ടിലേക്ക് വരാമെന്ന്’ ശിവരാജന്‍ പറയുമ്പോള്‍, ”നിങ്ങള്‍ വരണം, എനിക്ക് റീത്ത് വയ്‌ക്കണം. റീത്ത് വയ്‌ക്കുക മാത്രമല്ല, നിങ്ങള്‍ അവരോട് ചോദിക്കണം. ഞാന്‍ ആരോട് പറയാനാ. ഞാന്‍ കൃഷി ചെയ്ത നെല്ല് സര്‍ക്കാരിന് കൊടുത്തു, സര്‍ക്കാര്‍ അരി വാങ്ങിച്ചു… ഞാന്‍ എന്തു പറയാനാ.. സഹികെട്ടു പോയി” ജീവിതം മടുത്തുന്നെന്നും താന്‍ മരിക്കുമെന്നും പ്രസാദ് ആവര്‍ത്തിച്ചു പറയുന്നതും ഓഡിയോയില്‍ കേള്‍ക്കാം. താന്‍ മരിച്ചാലും കുടുംബത്തിന് എന്തെങ്കിലും സഹായം ചെയ്യാന്‍ കഴിയുമെങ്കില്‍ സഹായിക്കണമെന്നും പറയുന്നുണ്ട്.

വെള്ളിയാഴ്ച ഉച്ചയ്‌ക്കാണ് ശിവരാജനെ വിളിക്കുന്നത്. ഫോണ്‍ കട്ട് ചെയ്ത് ഉടന്‍ ശിവരാജന്‍ അയല്‍ക്കാരോട് പ്രസാദിന്റെ വീട്ടിലെത്താന്‍ പറഞ്ഞു. വിഷം കഴിച്ച് അവശനി
ലയിലായിരുന്ന പ്രസാദിനെ അയല്‍ക്കാര്‍ ആദ്യം ആലപ്പുഴ മെഡിക്കല്‍ കോളജിലും പിന്നീട് തിരുവല്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ പോലീസ് നടത്തിയ തെരച്ചിലില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.

സമൂഹ മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചു

ആലപ്പുഴ: പ്രസാദിനെ സമൂഹമാധ്യമങ്ങളിലൂടെയും സിപിഎമ്മുകാര്‍ അവഹേളിച്ചുവെന്ന് ആക്ഷേപം. സംസകാര ചടങ്ങുകള്‍ അലങ്കോലപ്പെടുത്താനും ശ്രമിച്ചതായും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെന്നും പരാതിയുണ്ട്. ഡ്രിപ്പുകള്‍ മാത്രമാണ് നല്കിയത്. പിന്നീട് മറ്റേതെങ്കിലും സ്വകാര്യ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. അതോടെ ഇദ്ദേഹത്തിന്റെ നില ഗുരുതരമാവുകയായിരുന്നവെന്നാണ് ആക്ഷേപം.

Tags: suicideKG Prasadphone conversation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

Kerala

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

Entertainment

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

Kerala

മേൽശന്തിയുടെ ആത്മഹത്യ; കാരണക്കാരൻ കടകംപള്ളി സുരേന്ദ്രനോ? വിവാദം പുകയുന്നു

പുതിയ വാര്‍ത്തകള്‍

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.