തിരുവനന്തപുരം: പ്രധാനമന്ത്രി മോദി നഗ്ന സന്യാസിയായ ആചാര്യ ശ്രീ വിദ്യാസാഗര്‍ജി മഹാരാജ് ജിയെ വണങ്ങുന്ന ചിത്രത്തെ പരിഹസിച്ചുകൊണ്ട് മീഡിയാ വണ്‍ എഡിറ്ററായ പ്രമോദ് രാമന്‍. ‘പ്രധാനമന്ത്രി മോദിയുടെ നല്ലൊരു പടം’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമായി തെല്ലു പരിഹാസത്തോടെ പ്രമോദ് രാമന്‍ മോദിയുടെ ചിത്രം സഹിതം സമൂഹമാധ്യമമായ എക്സില്‍ പ്രതികരിച്ചിരിക്കുന്നത്. ജൈനസന്യാസിയായ ആചാര്യ ശ്രീ വിദ്യാസാഗര്‍ജി മഹാരാജ് ജി ഏറെ ബഹുമാനിക്കപ്പെടുന്ന ദിഗംബര സന്യാസിയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നല്ലൊരു പടം. pic.twitter.com/6vPOrjndd8
— Pramod Raman (@PramodRaman10) November 6, 2023
എന്നാല്‍ ഇപ്പോള്‍ ഈ കമന്‍റിന് നല്ലൊരു മറപുടിയുമായി എത്തിയിരിക്കുകയാണ് ശ്രീജിത് പണിക്കര്‍.
മധുപാനത്തിന്റെ ഉന്നതിയിൽ രണ്ടുപേരെ കടന്നുപിടിച്ചതിന് തമിഴന്മാർ അമ്പത്തൂരിൽ വച്ച് ഒരു പ്രമുഖന്റെ കൈയ്യിൽ കാളിയമർദ്ദനം ലൈറ്റ് വേർഷൻ നടത്തിയിട്ടുണ്ട് എന്നു കേട്ടിട്ടുണ്ട്.
പൂർവ്വസ്ഥാപനത്തിലെ പരിശീലന കാലത്തിനു ശേഷം അതേ പ്രമുഖൻ ഒരു കലാലയ യുവത്വത്തെ കടന്നുപിടിച്ചതിന് അറബിക്കടലിന്റെ… https://t.co/EAMxsvHOwP
— Sreejith Panickar (@PanickarS) November 8, 2023
മൂന്ന് പാരഗ്രാഫോടെയുള്ള ശ്രീജിത് പണിക്കരുടെ മറുപടി വായിക്കാം:
മധുപാനത്തിന്റെ ഉന്നതിയിൽ രണ്ടുപേരെ കടന്നുപിടിച്ചതിന് തമിഴന്മാർ അമ്പത്തൂരിൽ വച്ച് ഒരു പ്രമുഖന്റെ കൈയ്യിൽ കാളിയമർദ്ദനം ലൈറ്റ് വേർഷൻ നടത്തിയിട്ടുണ്ട് എന്നു കേട്ടിട്ടുണ്ട്.
പൂർവ്വസ്ഥാപനത്തിലെ പരിശീലന കാലത്തിനു ശേഷം അതേ പ്രമുഖൻ ഒരു കലാലയ യുവത്വത്തെ കടന്നുപിടിച്ചതിന് അറബിക്കടലിന്റെ റാണിയിൽ വെച്ച് ടിയാന്റെ ബന്ധുക്കൾ അതിയാനെ ആപാദചൂഡം സ്നേഹിച്ചിട്ടുണ്ടെന്നും കേട്ടിട്ടുണ്ട്. സെയ്ന്റ് ആൽബർട്ട്സ് പുണ്യാളാ, കാത്തോണേ! സ്നേഹ താഡനത്തെ തുടർന്നുണ്ടായ ഗ്രഹണത്താൽ കണ്ണിനു ചുറ്റും സംജാതമായ പ്രഭാവലയം അതിഗോപ്യമാക്കി സൂക്ഷിക്കാൻ പ്രമുഖൻ മൂന്നുമാസത്തേക്ക് കറുത്ത കണ്ണട പതിവാക്കിയിട്ടുണ്ടത്രേ.
അറബി രാജ്യത്ത് മദ്യപിച്ച് മദോന്മത്തനായി വിശ്വരൂപം പ്രദർശിപ്പിച്ച് ആളെ കടന്നുപിടിച്ചതിന് പ്രവാസികൾ പ്രസ്തുത പ്രമുഖന് പാദാരവിന്ദം പുരസ്കാരം നൽകി വിട്ടിട്ടുണ്ടെന്നും സംസാരമുണ്ട്.
എന്താല്ലേ!
ഇതിന് പിന്നാലെ മറുനാടന്‍ മലയാളിയുടെ ഷാജന്‍ സ്കറിയ ഏഷ്യാനെറ്റിന്റെ വിനു വി.ജോണ്‍ പണ്ട് പ്രമോദ് രാമന് ട്വിറ്ററിലൂടെ നല്‍കിയ മറുപടിയും ഓര്‍മ്മിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: